ട്രംപിന്റെ കാര്യത്തിൽ ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്, അടുത്തത് അമേരിക്കയെ ഭയപ്പെടുത്തുന്നത്, 'ഇറാൻ യുദ്ധത്തിൽ അമേരിക്ക തോൽക്കും'

Published : Mar 07, 2026, 04:19 PM IST
Professor Jiang Xueqin discussing predictive history and the potential outcome of the US-Iran war.

Synopsis

പ്രശസ്ത ചരിത്രകാരനായ ജിയാങ് ഷുചിൻ അമേരിക്ക-ഇറാൻ യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്ന് പ്രവചിക്കുന്നു. ഇറാന്റെ ഭൂപ്രകൃതി, ജനസംഖ്യ, ദീർഘകാലമായുള്ള തയ്യാറെടുപ്പുകൾ എന്നിവയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ ലോകശക്തിയായ അമേരിക്ക ഈ യുദ്ധത്തിൽ പരാജയപ്പെടുമെന്ന പ്രവചനവുമായി പ്രശസ്ത ചരിത്രകാരനും പ്രൊഫസറുമായ ജിയാങ് ഷുചിൻ രംഗത്ത്. 2024-ൽ അദ്ദേഹം നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം സത്യമായിക്കഴിഞ്ഞു. ട്രംപിന്റെ വിജയവും തിരിച്ചുവരുവ്, ഇറാനുമായുള്ള യുദ്ധവും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം ലോകശ്രദ്ധ നേടുന്നത്.

അമേരിക്ക തോൽക്കുമെന്ന് പറയാൻ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭൂപ്രകൃതിയും ജനസംഖ്യയുമാണ് പ്രധാനം. ഇറാന്റെ പർവ്വതനിരകൾ നിറഞ്ഞ ഭൂപ്രകൃതിയും വലിയ ജനസംഖ്യയും കാരണം അവിടെ ഒരു അധിനിവേശം നടത്തുക എന്നത് അമേരിക്കയ്ക്ക് അസാധ്യമായിരിക്കും. ഇത് ചരിത്രത്തിലെ ആതൻസിന്റെ പതനത്തിന് കാരണമായ സിസിലിയൻ പര്യവേഷണത്തിന് സമാനമാകുമെന്ന് ജിയാങ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 20 വർഷമായി ഇറാൻ ഈയൊരു സംഘർഷത്തിനായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണ ശേഷി ഇറാൻ കൃത്യമായി പഠിച്ചു കഴിഞ്ഞു.

ഹൂതികൾ, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളിലൂടെ അമേരിക്കൻ മനോനിലയെ തകർക്കാനും സാമ്രാജ്യത്വത്തെ ദുർബലപ്പെടുത്താനുമുള്ള തന്ത്രം ഇറാൻ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്നും അത് അവസാനിക്കുമ്പോൾ ഇന്നത്തെ ലോകം ഇങ്ങനെയായിരിക്കില്ലെന്നും ജിയാങ് ബ്രേക്കിംഗ് പോയിന്റ്സ് എന്ന ഷോയിൽ വ്യക്തമാക്കി.

ആരാണ് ജിയാങ് ഷുചിൻ

ബീജിംഗിൽ തത്വശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന ജിയാങ്, യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. പ്രെഡിക്റ്റീവ് ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചരിത്രപരമായ പാറ്റേണുകളും ഗെയിം തിയറിയും വിശകലനം ചെയ്താണ് അദ്ദേഹം ഭാവി പ്രവചിക്കുന്നത്. ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ നോവലുകളിലെ സൈക്കോ ഹിസ്റ്ററി എന്ന സങ്കല്പത്തിൽ നിന്നാണ് അദ്ദേഹം ഇതിനായി പ്രചോദനം ഉൾക്കൊണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധത്തിന്‍റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്‍റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം
റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക