
വാഷിംഗ്ടൺ : ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെതിരേ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം പൂർണമായും ചൈനയുടെ കൈകളിൽ എത്തുമെന്ന് ട്രംപ് വിമര്‍ശിച്ചു.
ബൈഡൻ ഇതുവരെ ചൈനയെ വിമർശിച്ച് ഒരു പരാമർശം പോലും നടത്തിയിട്ടില്ല. ഇനി നടത്തുമെന്നും തോന്നുന്നില്ല. ബൈഡന് വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
2020 കൌണ്‍സില്‍ ഫോര്‍ നാഷണല്‍ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണാല്‍ഡ് ട്രംപ്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ദാര്‍ഷ്ട്യവും വിദ്വേഷവും ഇത്തവണ തിരസ്കരിക്കപ്പെടണം. നമ്മുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അമേരിക്കയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബെഡന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രധാന കാര്യം അദ്ദേഹം ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞില്ല. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തീര്‍ത്തും നിയന്ത്രണം നഷ്ടപ്പെട്ടത് സംബന്ധിച്ച അദ്ദേഹം ഒന്നും പറഞ്ഞില്ല. ട്രംപ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അവസാനിച്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ജോ ബൈഡന് ഔദ്യോഗികമായി പ്രസിഡന്റ് ട്രംപിനെതിരായ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധി കാരണം വെര്‍ച്വലായാണ് ഡെമോക്രാറ്റിക് ദേശീയ കണ്വെന്ഷന് നടന്നത്. നവംബര്‍ 3നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam