
ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങിൽ ഡോക്ക് ചെയ്ത ഷെൻസോ 20 ലെ ബഹിരാകാശ സഞ്ചാരികളുടെ മടക്കം ഷെൻസോ 21 പേടകത്തിലായിരിക്കുമെന്ന് അറിയിപ്പ്. ഷെൻസോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെയാണ് ബഹിരാകാശ സഞ്ചാരികളുടെ മടക്കം സംബന്ധിച്ച് അനിശ്ചിതത്വമുടലെടുത്തത്. ഇതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെ തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. ഷെൻസോ 21 സംഘം ഉപയോഗിച്ച പേടകത്തിലായിരിക്കും ആദ്യ സംഘത്തെ തിരിച്ചെത്തിക്കുക. ഷെൻസോ 21 സംഘത്തിന് വേണ്ടി പുതിയൊരു പേടകം യാത്രികരില്ലാതെ വിക്ഷേപിക്കും. ചെൻ ഡോങ്ങ്, ചെൻ സോങ്‌ഗ്രൂയി, വാങ് ജിയെ എന്നിവരാണ് ഷെൻസോ 20 ദൗത്യസംഘാംഗങ്ങൾ. ഇവരുടെ മടക്കയാത്ര ഇന്ന് തന്നെ നടത്തുമെന്നാണ് അറിയിപ്പ്.
ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്ന ഷെൻസോ 20 യാത്രാ പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ചത് മൂലമാണ് കേടുപാട് സംഭവിച്ചത്. കൂടുതൽ പരിശോധനകൾ നടത്താതെ പേടകത്തിൽ ബഹിരാകാശ സഞ്ചാരികളെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയില്ലെന്ന ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു. ചെൻ ഡോംഗ്, ചെൻ ഴോൻഗ്രുയി, വാങ് ജിയെ എന്നിവരാണ് ഷെൻസോ 20 ദൗത്യസംഘാംഗങ്ങൾ. നവംബർ അഞ്ചിനായിരുന്നു ഇവർ ഭൂമിയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഏപ്രിൽ 24 നാണ് ലോംഗ് മാർച്ച് 2 എഫ് റോക്കറ്റിൽ മൂന്നംഗ സംഘത്തെ ബഹിരാകാശ നിലയ്തതിലേക്ക് അയച്ചത്. ഒക്ടോബർ മുപ്പത്തിയൊന്നിന് ഇവർക്ക് പകരക്കാരായി ഷെൻസോ 21 സംഘം ടിയാൻഗോങ്ങ് നിലയത്തിലെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam