മുഖം നോക്കാതെ നടപടി? ചൈനയുടെ സ്പേസ് മാൻ, പൊളിറ്റ് ബ്യൂറോയിലെ ശക്തൻ; ഇപ്പോൾ അഴിമതിക്കുരുക്കിൽ!

Published : Apr 03, 2026, 06:01 PM IST
Ma Xingrui

Synopsis

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയായി കരുതപ്പെട്ടിരുന്ന, ഷിൻജിയാങ് മേഖലയിലെ പാർട്ടി മേധാവിയായ ഇദ്ദേഹത്തിനെതിരായ ഈ നീക്കം ചൈനീസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. ചൈനയിലെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്നാരോപിച്ചാണ് ചൈനയിലെ ഷിൻജിയാങ് മേഖലയിലെ പാർട്ടി മേധാവിയായ മാ സിൻഗ്രൂയിക്കെതിരെ അന്വേഷണം നടക്കുന്നത്.

ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ വലിയ പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു മാ സിൻഗ്രൂയി. സ്‌പേസ് മാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24 അംഗ പൊളിറ്റ്‌ബ്യൂറോയിലെ അംഗമാണ് ഇദ്ദേഹം. ഷെൻഷെൻ പാർട്ടി ചീഫ്, ഗുവാങ്‌ഡോങ് ഗവർണർ എന്നീ പദവികൾ വഹിച്ച ശേഷം 2021-ലാണ് മാ സിൻഗ്രൂയി ഷിൻജിയാങ് മേഖലയുടെ ചുമതല ഏറ്റെടുത്തത്. ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം പാർട്ടിയിലെ പ്രമുഖർക്കെതിരെ ആരംഭിച്ച അഴിമതി അന്വേഷണത്തിൽ ഒടുവിലത്തേതാണിത്. അടുത്ത കാലം വരെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയായി കരുതപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മാ സിൻഗ്രൂയി. ഇത്രയും ഉന്നതനായ ഒരു നേതാവ് അന്വേഷണ പരിധിയിൽ വരുന്നത് ചൈനീസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഷിൻജിയാങ് പോലുള്ള തന്ത്രപ്രധാന മേഖലയിലെ ഭരണാധികാരിയെ മാറ്റുന്നത് അവിടുത്തെ ഭരണസംവിധാനത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗാസ മോഡല്‍ എലിക്കെണി, ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ ലെബനനില്‍ ഇസ്രായേല്‍ അധിനിവേശം
ഏറ്റവും ഉയരം കൂടിയ പാലം തകർത്തതിൽ മറുപടി! കുവൈറ്റിലേയും യുഎഇയിലെയും അടക്കം പ്രമുഖ പശ്ചിമേഷ്യൻ പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാന്റെ ഭീഷണി