
ബെത്‌ലഹേം: ക്രിസ്മസ് രാവിൽ യേശു ക്രിസ്തു ജനിച്ച ബെത്ലഹേമിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ. ആയിരക്കണക്കിന് ആളുകൾ ബെത്‌ലഹേമിലെ മാംഗർ സ്‌ക്വയറിൽ ഒത്തുകൂടി. ഇസ്രായേൽ-ഹമാസ് യുദ്ധകാലത്ത് ഒഴിവാക്കിയ ഭീമാകാരമായ ക്രിസ്മസ് ട്രീ തിരിച്ചെത്തി. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ തുടർന്ന് യേശു ജനിച്ചുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന നഗരമായ മാംഗർ സ്‌ക്വയറിൽ കഴിഞ്ഞ രണ്ട് വർഷമായി ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഗാസയിലെ സമാധാനത്തിനുള്ള ആദരസൂചകമായി, അവശിഷ്ടങ്ങളും മുള്ളുവേലികളും കൊണ്ട് ചുറ്റപ്പെട്ട കുഞ്ഞ് യേശുവിന്റെ ജനനരംഗം മാംഗർ സ്‌ക്വയറിൽ പ്രദർശിപ്പിച്ചു. ജറുസലേമിൽ നിന്ന് ബെത്‌ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയും സംഘടിപ്പിച്ചു.
വിശുദ്ധ നാട്ടിലെ ഉന്നത കത്തോലിക്കാ നേതാവായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വെളിച്ചം നിറഞ്ഞ ഒരു ക്രിസ്മസ് ആഹ്വാനത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മാംഗർ സ്‌ക്വയറിൽ എത്തിയ പിസബല്ല, ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ആശംസകൾ നേർന്നാണ് താൻ എത്തിയതെന്ന് അറിയിച്ചു. ക്രിസ്മസിന് മുമ്പുള്ള കുർബാനയും അദ്ദേഹം നടത്തി. നമ്മളെല്ലാവരും ഒരുമിച്ച് വെളിച്ചമാകാൻ തീരുമാനിക്കുന്നു, ബെത്‌ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ നഗരത്തിലെ 80% നിവാസികളും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകളെ ആശ്രയിക്കുന്ന ബെത്‌ലഹേമിൽ, യുദ്ധത്തിന്റെ ആഘാതം രൂക്ഷമാണ്. ഇന്ന് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിവസമാണ്, ഇവിടെ സാധാരണ ജീവിതത്തിന്റെ തിരിച്ചുവരവിന്റെ തുടക്കമാണെന്ന് നിവാസികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam