സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ് സർവീസ്

Published : Mar 14, 2026, 06:00 PM IST
Sahel app

Synopsis

കുവൈറ്റിലെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി 'സഹേൽ' ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. ഇത് വഴി ഉപഭോക്താക്കൾക്ക് അറബിയിലുള്ള പേര് ഓൺലൈനായി പുതുക്കാനും തിരുത്താനും സാധിക്കും. 

കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ പരിഷ്കാരം ഏർപ്പെടുത്തി. 'സഹേൽ' ആപ്പ് വഴി അറബിയിലുള്ള പേര് പുതുക്കുന്നതിനും തിരുത്തുന്നതിനുമുള്ള സേവനമാണ് അതോറിറ്റി പുതുതായി ആരംഭിച്ചത്. ഇലക്ട്രോണിക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.

ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക വഴി മന്ത്രാലയ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം വലിയ സഹായമാകും. സന്ദർശകർക്ക് പൂർണ്ണമായും ഓൺലൈനായി തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാമെന്നത് സേവന വിതരണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിക്കാന്‍ മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്ന ദമ്പതികള്‍; പിന്നെ സംഭവിച്ചത്!
പശ്ചിമേഷ്യയിലേക്ക് സർവീസുകൾ ശക്തിപ്പെടുത്തി എയർ ഇന്ത്യ ഗ്രൂപ്പ്; ഇന്ന് മാത്രം 80 വിമാനങ്ങൾ സർവീസിൽ