
ടെക്‌സസ്: ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരണം നടത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അധ്യാപിക ചെയ്തത് ക്രിമിനല്‍ പ്രവൃത്തിയാണെന്ന് പറയാനാവില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ മറ്റൊരു ക്ലാസിലായിരുന്ന സമയത്ത് പന്ത്രണ്ടിലേറെ തവണ ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരണം നടത്തി പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത അധ്യാപികയ്ക്കാണ് പൊലീസിന്റെ ക്ലീന്‍ ചിറ്റ്.
എല്‍ കാംപോ ഇന്‍ഡിപ്പന്‍ഡന്റ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക എലിസബത്ത് ആന്‍ ഷ്‌നീഡര്‍ ആണ്് ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരണം നടത്തി വിവാദത്തിലായത്. താല്‍ക്കാലിക അധ്യാപികയായിരുന്ന ഇവര്‍ സ്‌കൂളില്‍ എത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ഒരു പോണ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്വന്തം വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവര്‍. ക്ലാസ് മുറിയില്‍ വെച്ച് സ്വയം ഭോഗം ചെയ്യുന്നതിന്റെയും മറ്റും വീഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. കുട്ടികള്‍ തൊട്ടടുത്ത ക്ലാസില്‍ ഉള്ളപ്പോഴായിരുന്നു വീഡിയോ ചിത്രീകരണം. ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയുടെ ചിത്രീകരണം എന്ന നിലയിലാണ് ഇവ പോസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഈ വീഡിയോകളില്‍ ചിലത് സ്‌കൂള്‍ അധികൃതര്‍ക്ക് ആരോ അയച്ചു കൊടുത്തു. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍നിന്നും പുറത്താക്കി. പരാതി പൊലീസിനും ടെക്‌സസ് വിദ്യാഭ്യാസ ഏജന്‍സിക്കും കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്ില്‍ അധ്യാപിക ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരണം നടത്തിയതായി കണ്ടെത്തി.
എന്നാല്‍, സംഭവത്തില്‍ കുട്ടികള്‍ ആരും ഉള്‍പ്പെടാത്തതിനാല്‍, അധ്യാപിക ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് പറയാനാവില്ലെന്ന് ടെക്‌സസ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കെതിരെ കേസ് എടുക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടില്ല, ക്ലാസ് മുറിയില്‍ ആരുമുണ്ടായിരുന്നില്ല, ആരെയും ഇതിനു വേണ്ടി ഉപദ്രവിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പൊലീസ് മേധാവി സ്റ്റാന്‍ഫില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍, ജില്ലാ അറ്റോര്‍ണിയുടെ നിയമോപദേശം തേടിയതായും അദ്ദേഹം അറിയിച്ചു.
എന്നാല്‍, അധ്യാപികയുടെ പ്രവൃത്തിക്കെതിരെ സ്‌കൂള്‍ ബോര്‍ഡ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്‌കൂളില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്ന ചോദ്യമുയര്‍ത്തി രക്ഷിതാക്കളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് അധ്യാപികയെ പുറത്താക്കിയ നടപടിയില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ പ്രവേശിക്കുന്നതിന് അധ്യാപികയ്ക്ക് വിലക്കും ഏര്‍പ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam