അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ട്രംപിനെതിരെ വെളിപ്പെടുത്തല്‍

By Web TeamFirst Published Jul 22, 2019, 9:12 AM IST
Highlights

ട്രംപ് ഭരണകൂടത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും ഒരു പ്രസിഡന്‍റും നിയമത്തിന് അതീതനല്ലെന്നും നാഡ്‍ലര്‍ പറഞ്ഞു. 

വാഷിംങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം അന്വേഷിച്ച റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ടില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തെളിവുകളുണ്ടെന്ന് അമേരിക്കൻ കോണ്‍ഗ്രസ് ജുഡീഷ്യറി കമ്മിറ്റി. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാൻ ജെറാള്‍ഡ് നാഡ്‍ലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ട്രംപ് ഭരണകൂടത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും ഒരു പ്രസിഡന്‍റും നിയമത്തിന് അതീതനല്ലെന്നും നാഡ്‍ലര്‍ പറഞ്ഞു. ഡെമോക്രോറ്റുകള്‍ പ്രസിഡന്‍റിനെതിരായ ഇംപീച്ച്മെന്റ് നടപടി പരിഗണിക്കുകയാണെങ്കില്‍ ഈ തെളിവുകള്‍ നിര്‍ണ്ണായകമാകും. കഴിഞ്ഞയാഴ്ച ഒരു ഇംപീച്ച്മെന്‍റ് പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍. 

click me!