പൈലറ്റിനെ സഹപൈലറ്റ് കുത്തി, ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്, അപകടമൊഴിവായത് തലനാരിഴക്ക്

Published : Sep 30, 2026, 04:45 PM IST
flydubai flight fz1073 hijack code pilot fight tabuk saudi arabia emergency landing

Synopsis

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തി.

ദുബൈ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര ലാൻഡിങ് നടത്താൻ കാരണം പൈലറ്റിന് കുത്തേറ്റതെന്ന് വെളിപ്പെടുത്തൽ. സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന കേട്ടിരുന്നതായി യാത്രക്കാരി. പൈലറ്റുമാരിലൊരാളെ കീഴ്പ്പെടുത്താനും ബന്ധിച്ചിടാനും യാത്രക്കാർ സഹായിച്ചതായും യാത്രക്കാർ. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യമുണ്ടായപ്പോൾ യാത്രക്കാർ നിലവിളിച്ച് പരിഭ്രാന്തരായി. ഒമാൻ വംശജനായ പൈലറ്റാണ് കുത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ സഹായത്തോടെയാണ് കുത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തിയെന്നും യാത്രക്കാർ പറയുന്നു. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതോടെ നിയന്ത്രണം നഷ്ടമായി 14125 അടിയിലേക്ക് വിമാനം കൂപ്പുകുത്തി. യാത്രക്കാരിലധികവും ഇസ്രായേല്‍ പൗരന്മാരായിരുന്നു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് FZ1073 കൊമേഴ്‌സ്യൽ വിമാനത്തിലായിരുന്നു സംഭവം. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് കരുതി. എന്നാൽ സംഭവത്തിന് കാരണം വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള വഴക്കാണെന്ന് പിന്നീട് വ്യക്തമായി. പൈലറ്റുമാരിൽ ഒരാൾ യുഎഇ സ്വദേശിയാണെന്നും സഹപൈലറ്റ് ഒമാനിയാണെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ ഇപ്പോൾ എൻഡിടിവിയോട് പറഞ്ഞു. ഒമാനി സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനം സൗദി അറേബ്യയിലെ ഒരു സിവിലിയൻ, സൈനിക താവളമായ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പറന്നുയർന്ന് ഏകദേശം 2.5 മണിക്കൂർ കഴിഞ്ഞാണ് സംഭവം നടന്നതെന്ന് ഫ്ലൈറ്റ് റഡാർ പറയുന്നു. എന്നാൽ സംഭവം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തേക്ക് യാത്രക്കാരുടെ നിലവിളി കേട്ടതായും സൗദി അറേബ്യയിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനം കുത്തനെ താഴ്ന്നതായും വിമാനത്തിലെ യാത്രക്കാർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ-അമേരിക്ക ചർച്ചകൾ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ട്
ദുബായിൽ നിന്ന് പോയ വിമാനം ഹൈജാക്ക് ചെയ്തിട്ടില്ല; സൗദിയിൽ അടിയന്തരമായി ഇറക്കി, യാത്രക്കാർ സുരക്ഷിതരെന്ന് ഫ്ലൈ ദുബായ്