കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ച; ചൈനയില്‍ 18 പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Dec 6, 2020, 2:07 PM IST
Highlights

ഖനിക്കുള്ളിലെ ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ രണ്ടുമാസങ്ങളായി അടച്ചുകിടക്കുകയായിരുന്നു ഖനി. 
 

കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചൈനയില്‍ കൊല്ലപ്പെട്ടത് 18 പേര്‍. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക ടിവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേരെയാണ് കാണാതായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

ചോങ്ക്വിംഗിലെ ദയാഷ്വിഡോംഗ് ഖനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ഒരാളെ രക്ഷപ്പെടുത്താനായെന്നാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. ഖനിയിലെ അപകടങ്ങള്‍ ചൈനയില്‍ സാധാരണമാണമാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഖനിക്കുള്ളിലെ ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ രണ്ടുമാസങ്ങളായി അടച്ചുകിടക്കുകയായിരുന്നു ഖനി. 

ഖനിയിലുണ്ടായ മറ്റൊരും അപകടത്തില്‍ സെപ്തംബറില്‍ 16 ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കണ്‍വേയര്‍ ബെല്‍റ്റിന് തീപിടിച്ചായിരുന്നു ഈ അപകടം. ഇത് മൂലം ഖനക്കുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയുകയായിരുന്നു. 2019 ഡിസംബറില്‍ ഗയ്ഷോപ് പ്രവിശ്യയിലെ സ്ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 
 

click me!