ടേക്ക് ഓഫിന് പിന്നാലെ തകർന്നു, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66ായി, തകർന്നത് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം

Published : Mar 24, 2026, 12:37 PM IST
Colombian military plane crash

Synopsis

അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് തകർന്നത്. പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്സാമോയിലാണ് സൈനിക വിമാനം തകർന്നുവീണത്.

ബൊഗോട്ട: കൊളംമ്പിയയിൽ സൈനിക യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേരുടെ മരണം സ്ഥിരീകരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് വ്യോമ സേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡെ വിശദമാക്കിയത്. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് തകർന്നത്. പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്സാമോയിലാണ് സൈനിക വിമാനം തകർന്നുവീണത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പുരേട്ടോ ലെഗൂയ്സാമോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം തകർന്നത്. പെറുവിന്റെ അതിർത്തിയോട് ചേർന്നുണ്ടായ അപകടത്തിൽ രാജ്യത്തിന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായാണ് കൊളംബിയയുടെ പ്രതിരോധ മന്ത്രി പ്രതികരിച്ചത്. 

 

 

അപകടത്തിന് പിന്നാലെ വിമാനത്തിൽ കരുതിയിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. കൊളംബിയൻ വ്യോമ സേനയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് സംഭവം. ട്രെക്കുകളിൽ സൈനികരെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോവുന്നതും അപകടം നടന്ന സ്ഥലത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതുമായ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കൊളംമ്പിയയുടെ തെക്കൻ അതിർത്തിയിൽ പെറുവിനോട് ചേർന്നാണ് അപകടം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൻസർ വരാതിരിക്കാൻ വെളിച്ചെണ്ണ, കീമോതെറാപ്പിക്ക് പകരം ചൂട് വെള്ളത്തിൽ നാരങ്ങാനീര്,സർക്കാർ ആശുപത്രിയിൽ ഒറ്റമൂലി ചികിത്സ, നടപടി
പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും