
ലണ്ടന്‍: കൊറോണ രോഗം ബാധിച്ച് ബ്രട്ടനില്‍ 13 വയസുള്ള കുട്ടി മരിച്ചു. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. ദക്ഷിണ ലണ്ടനിലെ ബ്രിക്സ്ടണ്‍ സ്വദേശിയായ ഇസ്മയില്‍ മൊഹമ്മദ് അബ്ദുള്‍ വഹാബ് ആണ് മരണപ്പെട്ടത്. അവശനിലയില്‍ കണ്ട കുട്ടിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ നടത്തിയ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് ആണ് മരണം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരണം സംഭവിച്ചു. ബ്രിട്ടനില്‍ 25,000 ലധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,789 പേർ കൊറോണ ബാധിച്ചു മരിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 കടന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിമൂന്ന് ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്.
അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം ഏറ്റവുിം കൂടുതലുള്ളത്. 164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാൻസിൽ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്.
ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 789,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 12 വരെ നീട്ടി. ഇറ്റലയില്‍ ഇതുവരെ രോഗം ബാധിച്ച് 11,591 പേരാണ് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് സ്പെയിനിലാണ്. 913 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ഫെർണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam