ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Apr 1, 2020, 11:07 AM IST
Highlights

നൂതന എച്ച്‌ഐവി പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് 2018ല്‍ യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്‌സ്(ഇഡിസിടിപി) ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതയ്ക്ക് ലഭിച്ചിട്ടുണ്ട്.

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്‌ഐവി പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീത ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്.  

ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിലെ എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറുമായിരുന്നു 64കാരിയായ ഗീത റാംജി. 

നൂതന എച്ച്‌ഐവി പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് 2018ല്‍ യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്‌സ്(ഇഡിസിടിപി) ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊവിഡ് 19 മൂലം അഞ്ചുമരണങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!