കൊറോണ ബാധ സംബന്ധിച്ച സമ്മേളനം റദ്ദാക്കി; കാരണം കൊറോണ.!

By Web TeamFirst Published Mar 11, 2020, 5:18 PM IST
Highlights

ഇതിനൊപ്പം തന്നെ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് ഓട്ടോഷോ മാറ്റിവച്ചു. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയെന്നാണ് സംഘടകരായ ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ചൊവ്വാഴ്ച അറിയിച്ചത്. 

ന്യൂയോര്‍ക്ക്: കൊറോണബാധ സംബന്ധിച്ച കോണ്‍ഫ്രന്‍സ് കൊറോണ ബാധ ഭീതിയെ തുടര്‍ന്ന് മാറ്റിവച്ചു. അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍റെ വട്ടമേശ സമ്മേളനമാണ് വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്നത്. ഈ സമ്മേളനമാണ് മാറ്റിവച്ചത്. കൊറോണ ഭീതിക്കിടയില്‍ ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയത്തിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ന്യൂയോര്‍ക്കില്‍ കൊറോണ ബാധകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സമ്മേളനം മാറ്റുകയായിരുന്നു.

അതേ സമയം സിഎഫ്ആര്‍ ഇന്‍-പേര്‍സണ്‍ കോണ്‍ഫ്രന്‍സും മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 11ന് നടക്കേണ്ട കോണ്‍ഫ്രന്‍സ് ഏപ്രില്‍ 3ലേക്കാണ് മാറ്റിയത്. ഇതേ സമയം അമേരിക്കയിലെ ന്യൂയോര്‍ക്ക് വാഷിംങ്ടണ്‍ എന്നിവിടങ്ങളിലെ പ്രധാന കോണ്‍ഫ്രന്‍സുകള്‍ എല്ലാം തന്നെ സമീപ ദിവസങ്ങളില്‍ കൊറോണ ഭീതിയാല്‍ മാറ്റിവച്ചിട്ടുണ്ട്. 

ഇതിനൊപ്പം തന്നെ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് ഓട്ടോഷോ മാറ്റിവച്ചു. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയെന്നാണ് സംഘടകരായ ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ചൊവ്വാഴ്ച അറിയിച്ചത്. എന്നാല്‍ അഗസ്റ്റ് മാസത്തില്‍ ഷോ നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ചടങ്ങുകള്‍ അധികാരികള്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ റോഷെല്ലയില്‍ പ്രത്യേക നിരീക്ഷണത്തിനായി നാഷണല്‍ ഗാര്‍ഡിനെ ഏര്‍പ്പാടാക്കിയതായി ന്യൂയോര്‍ക്ക് മേയര്‍ അന്‍ഡ്രൂ ക്യൂമോ അറിയിച്ചു.

അതേ സമയം യുഎസ്എയില്‍ അങ്ങോളമിങ്ങോളം കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ 50 പ്രധാന ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ റദ്ദാക്കി. ഏതാണ്ട് ഈ പരിപാടികളില്‍ എല്ലാം കൂടി 1 ദശലക്ഷം പേരെങ്കിലും പങ്കെടുക്കുമായിരുന്നു എന്നാണ് കണക്ക്.

click me!