ലോകാരോഗ്യസംഘടനയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തിയതിനെതിരെ ലോകരാജ്യങ്ങൾ

Published : Apr 15, 2020, 05:28 PM ISTUpdated : Apr 15, 2020, 06:40 PM IST
ലോകാരോഗ്യസംഘടനയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തിയതിനെതിരെ ലോകരാജ്യങ്ങൾ

Synopsis

 അമേരിക്കയുടെ സ്വാർത്ഥതയാണ് ഈ നടപടിയെന്ന് റഷ്യ കുറ്റപ്പെടുത്തി.  ലോകാരോഗ്യ സംഘടനയോടുള്ള  ധാർമിക ഉത്തരവാദിത്തം അമേരിക്ക നിർവഹിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. 

ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം നിർത്താനുള്ള അമേരിക്കൻ തീരുമാനത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. കടുത്ത തീരുമാനങ്ങൾക്കുള്ള സമയവും സന്ദർഭവും ഇതല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഓർമിപ്പിച്ചു. മറ്റേത് രാജ്യത്തേക്കൾ മൂന്നിരട്ടിയിലധികം കൊവിഡ് ബാധിതരാണ് ഇപ്പോൾ അമേരിക്കയിലുള്ളത്.

അമേരിക്കയിൽ രോഗവ്യാപനം പിടിച്ചുനിർത്താൻ കഴിയാതെ പ്രതിസന്ധിയിൽ ആയതോടെയാണ് ലോകാരോഗ്യ സംഘടനക്കെതിരായ ട്രംപിന്റെ  പ്രതികാര നടപടി. എന്നാൽ നീക്കത്തിനെതിരെ  ലോകരാജ്യങ്ങൾ ഒന്നായി രംഗത്തെത്തി. നീതീകരണമില്ലാത്ത തീരുമാനമെന്ന്  യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സ്വാർത്ഥതയാണ് ഈ നടപടിയെന്ന് റഷ്യ കുറ്റപ്പെടുത്തി.  ലോകാരോഗ്യ സംഘടനയോടുള്ള  ധാർമിക ഉത്തരവാദിത്തം അമേരിക്ക നിർവഹിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രിയും അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് പിന്തുണയുമായി ന്യൂസിലാൻഡും ഓസ്‌ട്രേലിയയും രംഗത്തെത്തി. അമേരിക്കയിലെ  അടക്കം ആരോഗ്യ സംഘടനകൾ ട്രംപിൻ്റെ തീരുമാനത്തെ ശക്തമായി വിമർശിക്കുകയാണ്.  ലോകാരോഗ്യ  സംഘടനക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന അമേരിക്കയുടെ നടപടി ദരിദ്ര രാഷ്ട്രങ്ങൾക്ക് വൻ തിരിച്ചടിയാകും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
ട്രംപ് തള്ളിപ്പറഞ്ഞ മുജ്തബയ്ക്ക് അചഞ്ചല പിന്തുണയുമായി പുടിൻ; 'റഷ്യ ഇറാന്‍റെ വിശ്വസിക്കാവുന്ന പങ്കാളിയായി തുടരും'