ട്രംപിന്റെ മാധ്യമവിലക്കിന് സ്റ്റേ നൽകി കോടതി, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി

Published : Sep 24, 2026, 07:29 PM IST
trump

Synopsis

മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും വൈറ്റ് ഹൗസ് പ്രസ് പാസുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ട്രംപ് ഭരണകൂടത്തിന് ജഡ്ജി ടിമത്തി കെല്ലി ഉത്തരവ് നൽകി.

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാധ്യമവിലക്കിന് കോടതി സ്റ്റേ. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ വിലക്കിനാണ് സ്റ്റേ. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും വൈറ്റ് ഹൗസ് പ്രസ് പാസുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ട്രംപ് ഭരണകൂടത്തിന് ജഡ്ജി ടിമത്തി കെല്ലി ഉത്തരവ് നൽകി. ദേശീയസുരക്ഷയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനം വിലക്കിയെന്ന ഭരണകൂടത്തിന്റെ വാദവും കോടതി തൽക്കാലം തള്ളി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഷി ജിൻപിങ്ങിനൊപ്പം നിൽക്കവെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ് ബി-1 ബോംബറുകൾ; ഞെട്ടി ട്രംപ്, ഭാവഭേദമില്ലാതെ ഷി