ഷി ജിൻപിങ്ങിനൊപ്പം നിൽക്കവെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ് ബി-1 ബോംബറുകൾ; ഞെട്ടി ട്രംപ്, ഭാവഭേദമില്ലാതെ ഷി

Published : Sep 24, 2026, 11:34 AM IST
Trump B1 Bomber

Synopsis

അമേരിക്കയിൽ എത്തിയ ഷി ജിൻപിങ്ങിന് ഗംഭീര വരവേൽപ്പ് നൽകിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. മൂന്നു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെ മേരിലൻഡിലുള്ള ജോയിൻ്റ് ബേസ് ആൻഡ്രൂസിലാണ് ഷി ജിൻപിങ് വിമാനമിറങ്ങിയത്.

വാഷിങ്ടൺ: യുഎസ് - ചൈന ഉച്ചകോടിക്കായി എത്തിയ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിന് ഗംഭീര വരവേൽപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക. മൂന്നു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെ മേരിലൻഡിലുള്ള ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ ഷി ജിൻപിങ്ങിനെ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി ആണ് സ്വീകരിച്ചത്. ചൈനീസ് പ്രസിഡൻ്റിന് യുഎസ് സൈന്യം ഔദ്യോഗിക ബഹുമതി നൽകുന്നതിനിടെ ഉണ്ടായ രസകരമായ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഷി ജിൻപിങ്ങിന് സ്വീകരണം നൽകുന്നതിനിടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ യുഎസ് വ്യോമസേനയുടെ ബി-1 ബോംബർ വിമാനങ്ങളുടെ ശബ്ദം കേട്ട് ട്രംപ് ഞെട്ടിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സൈനിക ബഹുമതി ഏറ്റുവാങ്ങുന്നതിനിടെ ഇരുവരുടെയും തലയ്ക്ക് മുകളിലൂടെ പാഞ്ഞ ബി-1 ബോംബറുകളുടെ കാതടപ്പിക്കുന്ന ശബ്ദമാണ് ട്രംപിനെ അസ്വസ്ഥനാക്കിയത്.

സല്യൂട്ട് സ്വീകരിക്കുന്നതിനിടെ ബി-1 ബോംബറുകൾ പായുന്നതും ട്രംപ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഇരുനേതാക്കളും തിരിഞ്ഞു നോക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, ട്രംപ് ഷി ജിൻപിങ്ങിനോട് എന്തോ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ബി-1 ബോംബറുകളുടെ ഉച്ചത്തിലുള്ള ശബ്ദം ഷി ജിൻപിങ്ങിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല.

യുഎസ് - ചൈന ഉച്ചകോടിക്കായി എത്തിയ ഷി ജിൻപിങ്ങിന് ബി-1 ബോംബർ വിമാനങ്ങൾ അടക്കം ഉപയോഗിച്ച് ഗംഭീര വരവേൽപ്പാണ് അമേരിക്ക ഒരുക്കിയത്. 100 അടി നീളത്തിൽ ചുവപ്പ് പരവതാനി, സല്യൂട്ട് ബാറ്ററി, 21 അംഗ ഗാർഡ് ഓഫ് ഓണർ, യുഎസ് - ചൈനീസ് പതാകകളേന്തിയ സംഘങ്ങൾ തുടങ്ങിയവ ഷി ജിൻപിങ്ങിനെ സ്വീകരിക്കാൻ ട്രംപ് ഭരണകൂടം എത്തിയിരുന്നു. യുഎസ് വ്യോമസേന ബാൻഡ് മേളവിസ്മയം തീർത്തതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനവും മുഴക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേര് മ്യൂസ് ചാം,കാര്യങ്ങൾ സ്വയം ചെയ്ത് തീർക്കും, മേൽനോട്ടം വേണ്ട, പുത്തൻ എഐ ഗാഡ്ജറ്റുമായി മെറ്റ
എഐ ഉപയോഗിച്ച് പുത്തൻ കണ്ടെത്തൽ നടത്തിയെന്ന് ആന്ത്രോപിക്; ബയോളജി റിസർച്ച് ലാബുണ്ടെന്ന് സ്ഥിരീകരണം