കൊവിഡ് 19 ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ വുഹാന്‍; മാര്‍ച്ച് അവസാനത്തോടെ രോഗം തുടച്ച് നീക്കുമെന്ന് ചൈന

By Web TeamFirst Published Mar 19, 2020, 8:41 AM IST
Highlights

ലോകത്തെ ഞെട്ടിച്ച കൊറോണവൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു.
 

വുഹാന്‍: ഒറ്റ കൊവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ വുഹാന്‍ ബീജിംഗില്‍ വിദേശത്ത് നിന്ന് എത്തിയവരില്‍ രോഗം രോഗബാധിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച 34 രോഗബാധിതരെയാണ് സ്ഥിരീകരിച്ചത്. ബീജിംഗില്‍ മാത്രം 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, ഇതില്‍ ഒരാള്‍പോലും വുഹാനില്‍ നിന്നില്ലെന്ന് ആശ്വാസകരമാണ്. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൈന യാത്ര നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കും. 

ചൈനയിലെ കൊവിഡ് 19 മരങ്ങളും കുറഞ്ഞു. കഴിഞ്ഞ ദിവസം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 3237 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മാര്‍ച്ച് അവസാനത്തോടെ കൊവിഡ് 19നെ ചൈനയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ലോകത്തെ ഞെട്ടിച്ച കൊറോണവൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് വുഹാന്‍ പൂര്‍ണമായും അടച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്കുള്ള ആശുപത്രിയടക്കം നിര്‍മിച്ചാണ് രോഗത്തെ ചൈന നിയന്ത്രിച്ചത്. വുഹാന്‍ പൂര്‍ണമായും അടച്ച അവസ്ഥയിലായിരുന്നു.

വൈറസ് പിന്നീട് യൂറോപ്പിലും ഇറാനിലും അമേരിക്കയിലും പടര്‍ന്നു. ഇറ്റലിയില്‍ മരണം മൂവായിരത്തിനടുത്തെത്തി. ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളെല്ലാം കൊവിഡ് പിടിയിലാണ്. അമേരിക്കയിലും വൈറസ് പടര്‍ന്ന് പിടിച്ചു. വൈറസ് വുഹാനില്‍ എങ്ങനെയെത്തിയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന് നിഗമനത്തിലെത്തിയെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈന ലാബില്‍ നിര്‍മിച്ചതാണ് വൈറസെന്ന് പശ്ചാത്യമാധ്യമങ്ങള്‍ ആരോപിച്ചെങ്കിലും ആരോപണത്തെ ശാസ്ത്ര ലോകം തള്ളി.
 

click me!