കൊവിഡ് മരണം 41000 കടന്നു; ലോകത്താകെ എട്ടുലക്ഷം രോഗബാധിതർ; രോഗവ്യാപനം കൂടുതൽ അമേരിക്കയിൽ

By Web TeamFirst Published Mar 31, 2020, 10:24 PM IST
Highlights

സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി.
 

തിരുവനന്തപുരം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 കടന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിമൂന്ന് ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്.

അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം ഏറ്റവുിം കൂടുതലുള്ളത്. 164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാൻസിൽ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്.

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 789,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഇറ്റലിയിൽ നിയന്ത്രണങ്ങൾ  ഏപ്രിൽ 12 വരെ നീട്ടി. ഇറ്റലയില്‍ ഇതുവരെ രോഗം ബാധിച്ച് 11,591 പേരാണ് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് സ്പെയിനിലാണ്. 913 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ഫെർണാണ്ടോ സിമോണിന്  കൊവിഡ് സ്ഥിരീകരിച്ചു. 

ജർമ്മനിയിൽ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ൽ താഴെ നിലനിർത്താനായത് നേട്ടമാണ്. ബ്രിട്ടനിൽ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന്  ബ്രിട്ടൻ ആവശ്യപ്പെട്ടു.

click me!