
ലണ്ടന്‍: ലോകത്താകമാനം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണില്‍ ചര്‍ച്ച നടത്തി. കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തു. പാരമ്പര്യേതര ഊര്‍ജ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ബോറിസ് ജോണ്‍സണ്‍ അഭിനന്ദിച്ചു. പാരിസ് ഉടമ്പടിയുടെ പ്രാധാന്യവും ചര്‍ച്ചയുടെ ഭാഗമായി.
വിവിധ മേഖലകളില്‍ ഇരുരജ്യവും തമ്മിലെ ബന്ധം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയും ഇരുവരും സംസാരിച്ചെന്ന് ബ്രിട്ടന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ജോണ്‍സണെ ക്ഷണിച്ചു. കൊവിഡ് 19 ഭീതി അകന്നതിന് ശേഷമായിരിക്കും തീയതി നിശ്ചയിക്കുക. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനില്‍ 590 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10 പേര്‍ മരിച്ചു. ഇന്ത്യയില്‍ 74 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam