കൊവിഡ് 19; ഇറ്റലിയില്‍ മരണസംഖ്യ ആയിരം കടന്നു

By Web TeamFirst Published Mar 12, 2020, 11:35 PM IST
Highlights

ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടു. രോഗമില്ലാത്തവരെ ഇറ്റലിയിൽ  നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

മിലാന്‍: ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 189 പേരാണ് മരിച്ചത്. അതേസമയം ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടു. രോഗമില്ലാത്തവരെ ഇറ്റലിയിൽ  നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന  കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ നിലപാടാണ്  ഇറ്റലിയിലെ ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇവരെ പരിശോധിക്കാനും യാത്രാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുമായാണ് ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പോയത്. 

കൊവിഡ് 19 ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഓഫീസ് പ്രവർത്തനങ്ങളാണ് തൽക്കാലം അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ അതേസമയം പ്രവർത്തനം തുടരുമെന്നും റോമിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇറ്റലിയിൽ എല്ലാ ഓഫീസുകളും അടച്ചിടാൻ നിർദേശം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്. ഇന്നലെ മുതൽ കൊറോണബാധിത രാജ്യങ്ങളിലുള്ളവർക്ക് ഏപ്രിൽ 15 വരെ നൽകിയിരിക്കുന്ന വിസ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

 

click me!