Latest Videos

ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു

By Web TeamFirst Published Jun 4, 2020, 6:20 AM IST
Highlights

അമേരിക്കയിൽ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും റിപ്പോർട്ട് ചെയ്തു. 1,901,783 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്. 

വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

അമേരിക്കയിൽ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും റിപ്പോർട്ട് ചെയ്തു. 1,901,783 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്. 109,142 പേര്‍ മരണപ്പെട്ടു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിൽ കുറവില്ല. ബ്രസീലിൽ 24 മണിക്കൂറിനിടെ 1197 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 583,980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ 32,547 ആളുകളാണ് നാളിതുവരെ മരണപ്പെട്ടത്.

Read more: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അതേസമയം, സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം ആകുന്നു. യൂറോപ്പില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ഇറ്റലി, യുകെ, തുടങ്ങിയ ഇടങ്ങളില്‍ നിന്നും ആശ്വാസ വാര്‍ത്തകളുണ്ട്. 

Read more: കൊവിഡ്: ഒമാനില്‍ എട്ട് മരണം; 738 പേർക്ക് കൂടി രോഗബാധ

click me!