
ദില്ലി: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് ഇതുവരെ 2.46 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു. രോഗം ബാധിച്ച് 8.35 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. 60 ലക്ഷം കൊവിഡ് രോഗികള്‍ പിന്നിട്ട അമേരിക്കയിലാണ് ഇപ്പോഴും രോഗവ്യാപനം രൂക്ഷം. 37 ലക്ഷം രോഗികളുമായി ബ്രസീലും 34 ലക്ഷം രോഗികളുമായി ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലു ലക്ഷത്തിലേക്കടുത്തു. പ്രതിദിന വര്‍ധന ഇന്നലെയും അറുപതിനായിരത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്. മഹാരാഷ്ട്രയ 14,718 , ആന്ധ്ര 10621, തമിഴ് നാട് 5870, കര്‍ണാടക 9386, പശ്ചിമ ബംഗാള്‍ 2997, എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.
പഞ്ചാബില്‍ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇന്നലെ ആറ് എംഎല്‍എമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരായ എംഎല്‍എമാരുടെ എണ്ണം 29 ആയി. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സഭാ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് അഭ്യര്‍ഥിച്ചിരുന്നു. ഇന്നലെ 1746 പേരാണ് പഞ്ചാബില്‍ രോഗബാധിതര്‍ ആയത്. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1840 പേര് രോഗബാധിതരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam