ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു, രാജ്യങ്ങൾ കൂടുതൽ നിയന്ത്രണത്തിലേക്ക്

By Web TeamFirst Published Jul 26, 2020, 6:38 AM IST
Highlights

അമേരിക്കയില്‍ അറുപത്തിമൂവായിരത്തില്‍ അധികം പേര്‍ക്കും ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി അറുപത്തിയൊന്ന് ലക്ഷത്തി എണ്‍പത്തി മൂവായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തി നാല്‍പ്പത്തിയേഴായിരം കവിഞ്ഞു. തൊണ്ണൂറ്റിയെട്ട് ലക്ഷത്തി തൊണ്ണൂറ്റിയൊന്‍പതിനായിരത്തില്‍ അധികം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ അറുപത്തിമൂവായിരത്തില്‍ അധികം പേര്‍ക്കും ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

അതേസമയം കൊവിഡ് രണ്ടാം തരംഗം ഉണ്ടായേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്പെയിനില്‍ നിന്ന് മടങ്ങിയെത്തുന്നവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ബ്രിട്ടൺ നിർദേശിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഒമാൻ അതീവ ജാഗ്രതയിലാണ്. രാജ്യത്ത് വീണ്ടും സന്പൂർണ ലോക്ഡൌൺ ഏർപ്പെടുത്തി. സുൽത്താൻ സായുധ സേനയും റോയൽ ഒമാൻ പൊലീസും ലോക്ഡൌൺ നിയന്ത്രണങ്ങൾ ഏറ്റെടുത്തു. 

click me!