സിസേറിയന് പിന്നാലെ അണുബാധ, കൈകാലുകൾ നഷ്ടമായി, തിരികെ പിടിക്കുന്ന ജീവിതത്തെ കുറിച്ച് യുവതി

Published : Feb 26, 2023, 10:59 AM IST
സിസേറിയന് പിന്നാലെ അണുബാധ, കൈകാലുകൾ നഷ്ടമായി, തിരികെ പിടിക്കുന്ന ജീവിതത്തെ കുറിച്ച് യുവതി

Synopsis

രണ്ടാമത്തെ പ്രസവത്തോടെയാണ് ക്രിസ്റ്റിനക്ക് രോ​ഗം പിടികൂടുന്നത്. സിസേറിയൻ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ ക്രിസ്റ്റിനയ്ക്ക് പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു. 

ആത്മവിശ്വാസത്തിന്റെ കരുത്തിൽ സെപ്റ്റിക് ഷോക് ബാധിച്ച് ഇരുകയ്യും കാലുകളും നഷ്ടപ്പെട്ട യുവതി തിരികെ ജീവിതത്തിലേക്ക്. പ്രസവാനന്തരമാണ് സെപ്റ്റിക് ഷോക് (ഗുരുതര സ്വഭാവമുള്ള അണുബാധ)  ബാധിച്ച് 29 കാരിയായ അമേരിക്കൻ യുവതി ക്രിസ്റ്റിന പാച്ചെകോയുടെ കൈകാലുകൾ നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു ക്രിസ്റ്റിന.

'ഇറച്ചിക്കട ലേലത്തെ ചൊല്ലി തര്‍ക്കം', കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു, പ്രതി കീഴടങ്ങി

രണ്ടാമത്തെ പ്രസവത്തോടെയാണ് ക്രിസ്റ്റിനക്ക് രോ​ഗം പിടികൂടുന്നത്. സിസേറിയൻ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ ക്രിസ്റ്റിനയ്ക്ക് പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇത് പോസ്റ്റ് സർജറി പ്രശ്നമായി കരുതുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും രോ​ഗം ​ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീടുള്ള ചികിത്സയിലാണ് ക്രിസ്റ്റിനക്ക് ​ഗുരുതരമായ രോ​ഗമാണെന്ന് കണ്ടെത്തിയത്. ശരീരം അങ്ങേയറ്റം അണുബാധയോട് പ്രതികരിക്കുന്ന സെപ്റ്റിക് ഷോക് ആയിരുന്നു രോ​ഗാവസ്ഥ. 

'ഇറച്ചിക്കട ലേലത്തെ ചൊല്ലി തര്‍ക്കം', കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു, പ്രതി കീഴടങ്ങി

ഒരിയ്ക്കലും തനിക്ക് പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് അവർ കരുതി. തന്റെ മക്കളോടും ഭർത്താവിനോടും ഇനിയൊരിക്കലും സംസാരിക്കാനാവില്ലെന്നും. മക്കളെ അടുത്ത് കാണണമെന്നായിരുന്നു അവരുടെ നിരന്തരമുള്ള ആവശ്യം. -എബിസി ന്യൂസിനോട് സംസാരിക്കവേ ക്രിസ്റ്റിന പറയുന്നു. രണ്ടാഴ്ച്ചത്തോളം കൃത്രിമശ്വാസം എടുത്തെങ്കിലും ശേഷം കൈകാലുകളിലേക്കുള്ള രക്തയോട്ടം നഷ്ടപ്പെട്ടതിനാൽ കൈകാലുകൾ മുറിച്ചുമാറ്റുകയായിരുന്നു. രണ്ടുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷമാണ് ക്രിസ്റ്റിന വീട്ടിലേക്ക് തിരിച്ചെത്തുന്നത്. നാലുമാസത്തിനുശേഷം കഠിനമായ ശാരീരിക പരിശീലനത്തോടെ ക്രിസ്റ്റിന സാധാരണ ജീവിതത്തിലേക്കെത്തിയിരിക്കുകയാണ്. വീൽചെയറിൽ നിന്നും രണ്ടുമക്കളെ പരിചരിക്കുന്ന സാധാരണ ജീവിതത്തിലേക്കാണ് ക്രിസ്റ്റിനയുടെ മടക്കം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു, പ്രതിസന്ധി രൂക്ഷം
സഖ്യരാഷ്ട്രങ്ങൾക്കെതിരെ വടിയെടുത്ത് അമേരിക്ക? സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കണം, ബ്രിട്ടനെതിരെയും കലിപ്പ്