
ദില്ലി: ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തിനിടെ നിർണായക ഇറാൻ - അമേരിക്ക ചർച്ച. സമാധാന ധാരണയിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മധ്യസ്ഥർ വഴിയാണ് ചർച്ചകൾ നടന്നത്. ഉപാധികൾ ഖത്തറിനെ അറിയിച്ചെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ ഉപരോധം ഇറാന്റെ വിമാനക്കമ്പനികളെ ബാധിച്ച് തുടങ്ങി.
മുൻപ് ഒപ്പിട്ട ധാരണ പൊളിഞ്ഞ്, ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പരോക്ഷമായെങ്കിലും അമേരിക്ക - ഇറാൻ ചർച്ച വീണ്ടും നടക്കുന്നത്. അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിദി സ്റ്റീവ് വിറ്റ്കോഫ് തന്നെയാണ് ഇറാനുമായി ചർച്ച നടന്ന കാര്യം അറിയിച്ചത്. ഒരു റൗണ്ട് ചർച്ച വിജയകരമായി പൂർത്തിയായെന്നും, അടുത്ത ഘട്ടമുണ്ടാകുമെന്നും, ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിറ്റ്കോഫ് കുറിച്ചു. മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ സജീവമായി രംഗത്തുണ്ട്. യുഎൻ വേദിയിൽ വെച്ച് തന്നെ ധാരണയ്ക്കാണ് ശ്രമം. ഇന്നലെ, ഇറാനെ തുടച്ചുനീക്കുമെന്ന ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന പുതിയ പ്രകോപനമായി. തന്ത്രങ്ങളൊന്നും ലക്ഷ്യം കാണാത്തതിലുള്ള നിരാശയാണ് പ്രസ്താവനയെന്ന് ഇറാൻ പ്രതികരിച്ചു.
അതിനിടെ, അമേരിക്ക സൈനിക വിന്യാസം കുറച്ചാൽ ഏഴു ദിവസത്തിനകം ഹോർമൂസ് തുറക്കാൻ തങ്ങൾ സമ്മതിച്ചെന്ന റിപ്പോർട്ട് ഇറാൻ തള്ളി. ഇറാന്റെ വിമാനക്കമ്പനികളുടെ വിദേശ സർവ്വീസുകൾക്ക് അമേരിക്കൻ ഉപരോധം കാരണം തടസ്സം നേരിട്ട് തുടങ്ങി. മസ്ക്കറ്റ്, ബാഗ്ദാദ് വിമാനത്താവളങ്ങലിലേക്ക് ഇറാൻ വിമാനക്കമ്പനികളുടെ സർവ്വീസ് നിലച്ചുവെന്നു റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇറാനിൽ ആക്രമിക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന്റെ പ്രവർത്തനം പകുതി. പുനസ്ഥാപിച്ചെന്ന് ഇറാൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam