ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു. 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്. കപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
അബുദാബി: ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിന് തീപിടിച്ചതായി ജീവനക്കാരിൽ നിന്ന് കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. കപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അറബ് പൗരന്മാരാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. കപ്പലിൽ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച ഒരു എണ്ണക്കപ്പലിൽ (MT GEM No. 2) നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഘർഷ ആശങ്കകൾക്കിടെ ഇറാന്റെ ബന്ദർ അബ്ബാസിലും സിരിക്, ജസക്, ഖേഷം ദ്വീപുകളിലും സ്ഫോടനം. ഹൂതി - സൗദി സംഘർഷത്തിലും സൗദി തലസ്ഥാനത്തേക്ക് ആക്രമണ ശ്രമമുണ്ടായി. ബന്ദഗർ അബ്ബാസിലും സിരികിലും ജസകിലും ഖേഷം ദ്വീപിലും സ്ഫോടനമുണ്ടായെങ്കിവും പിന്നീട് കാര്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമണം അവകാശപ്പെടുകയോ, സ്ഫോടനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ ഇറാൻ സ്ഥിരീകരിക്കുകയോ ചെയ്തില്ല. ആക്രമണം കാരണമുള്ള സ്ഫോടമല്ലെന്ന റിപ്പോർട്ടുകളും ഉണ്ടായി. ഹോർമൂസിൽ രണ്ട് കപ്പലുകളെ ഇറാൻ ആക്രമിച്ചു. ഇറാൻ തീരത്ത് നിന്ന് മടങ്ങിയ കാർഗോ ഹൂതികൾ ഇന്നും സൗദി തലസ്ഥാനമായ റിയാദ് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം സൗദി തകർത്തു. ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ നിരവധി മരണം റിപ്പോർട്ട് ചെയ്തു.














