യുഎസ് ഉപരോധത്തിനിടയിലും ക്യൂബയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു, ഇഷ്ടമുള്ളത് ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി, സഹായവുമായി റഷ്യൻ കപ്പലുകൾ എത്തുന്നു

Published : Mar 19, 2026, 02:42 PM IST
Putin Trump

Synopsis

യുഎസ് ഉപരോധം മൂലമുണ്ടായ ഇന്ധനക്ഷാമത്തെ തുടർന്ന് ഒന്നര ദിവസത്തെ വൈദ്യുതി മുടക്കത്തിന് ശേഷം ക്യൂബയിൽ വൈദ്യുതി പുനസ്ഥാപിച്ചു. ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുഎസ് ആരോപിക്കുമ്പോൾ, ഉപരോധമാണ് കാരണമെന്ന് ക്യൂബൻ പ്രസിഡന്റ് തിരിച്ചടിച്ചു. 

ഹവാന: ഇന്ധന വിതരണം അമേരിക്ക തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഒന്നര ദിവസമായി തുടരുന്ന വൈദ്യുതി മുടക്കത്തിൽ നിന്ന് കരകയറി ക്യൂബ. ചൊവ്വാഴ്ച തങ്ങളുടെ പവർ ഗ്രിഡ് വീണ്ടും ബന്ധിപ്പിച്ചതായും തങ്ങളുടെ ഏറ്റവും വലിയ എണ്ണ അധിഷ്ഠിത പവർ പ്ലാന്റ് പ്രവർത്തിച്ച് തുടങ്ങിയതായും അധികൃതർ പറഞ്ഞു. രാജ്യത്തെ 10 ദശലക്ഷം ജനങ്ങൾ ദിവസം മുഴുവൻ ഇരുട്ടിലായിരുന്നു. വൈദ്യുതി മുടക്കത്തിനെതിരെ രം​ഗത്തെത്തിയ പ്രതിഷേധക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫിസിന് തീവെച്ചിരുന്നു.

ക്യൂബയിലേക്കുള്ള എണ്ണ വിൽപ്പന നിർത്തിവച്ചതിനു പുറമേ, കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബക്കെതിരെ തനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വൈദ്യുതി വിതരണ ശൃംഖലയുടെ തകർച്ചയ്ക്ക് ക്യൂബൻ സർക്കാരിനെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ രം​ഗത്തെത്തി. വൈദ്യുതി മുടക്കം ഭരണകൂടത്തിന്റെ കഴിവില്ലായ്മയുടെ ലക്ഷണമാണെന്നും യുഎസ് വിശേഷിപ്പിച്ചു. പിന്നാലെ ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ തിരിച്ചടിച്ചു. ക്യൂബയ്‌ക്കെതിരായ മിക്കവാറും എല്ലാ ദിവസവും ഉപരോധം നടപ്പാക്കുകയാണെന്ന് കുറ്റപ്പെട്ടു. രാജ്യം, വിഭവങ്ങൾ, സ്വത്തുക്കൾ, സമ്പദ്‌വ്യവസ്ഥ എന്നിവ പിടിച്ചെടുക്കാനുള്ള പദ്ധതികൾ അമേരിക്ക നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വെനിസ്വേലയിൽ നിന്നുള്ള ക്യൂബയുടെ എണ്ണ വിതരണം അമേരിക്ക നിർത്തലാക്കുകയും ദ്വീപ് രാഷ്ട്രത്തിലേക്ക് ഇന്ധനം കയറ്റി അയയ്ക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം ക്യൂബ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഏറ്റവും പുതിയ ഗ്രിഡ് തകരുന്നതിന് മുമ്പുതന്നെ, തലസ്ഥാനമായ ഹവാനയിലുള്ളവർ ഉൾപ്പെടെ മിക്ക ക്യൂബക്കാർക്കും ദിവസവും 16 മണിക്കൂറോ അതിൽ കൂടുതലോ വൈദ്യുതി തടസ്സം നേരിട്ടു.

എണ്ണയുമായി റഷ്യൻ കപ്പലുകൾ ക്യൂബയിലേക്ക്

പ്രതിസന്ധിയിലായ ക്യൂബയിലേക്ക് ലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി റഷ്യൻ കപ്പലുകൾ പോകുന്നുണ്ടെന്ന് സമുദ്ര ട്രാക്കിംഗ് ഡാറ്റ പറയുന്നു. മാർച്ച് 8 ന് റഷ്യൻ തുറമുഖമായ പ്രിമോർസ്കിൽ 730,000 ബാരൽ അസംസ്കൃത എണ്ണ കയറ്റിയ റഷ്യൻ ടാങ്കർ അനറ്റോലി കൊളോഡ്കിൻ ബുധനാഴ്ച ഉച്ചയ്ക്ക് 16:00 ന് കിഴക്കൻ അറ്റ്ലാന്റിക്കിൽ ക്യൂബയിലേക്ക് പോയതായി സമുദ്ര വിശകലന സ്ഥാപനമായ കെപ്ലർ പറഞ്ഞു. റഷ്യൻ സ്റ്റേറ്റ് ഷിപ്പിംഗ് കമ്പനിയായ സോവ്കോംഫ്ലോട്ടിന്റെ ഉടമസ്ഥതയിലുള്ള റഷ്യൻ പതാകയുള്ള കപ്പൽ മാർച്ച് 23 ന് ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള മറ്റാൻസാസ് ഓയിൽ ടെർമിനലിൽ ഇറക്കും. കെപ്ലർ ഡാറ്റ പ്രകാരം, ഹോങ്കോങ്ങിന്റെ പതാകയുള്ള സീ ഹോഴ്‌സ് എന്ന മറ്റൊരു ടാങ്കർ ജനുവരി അവസാനത്തോടെ സൈപ്രസിൽ നിന്ന് ഏകദേശം 200,000 ബാരൽ ഡീസൽ കയറ്റി. ഫെബ്രുവരി 13 ന് അത് മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്ന് പുറത്തുകടന്ന. അതിനുശേഷം അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പടിഞ്ഞാറോട്ട് സഞ്ചരിച്ചു. ബുധനാഴ്ച ക്യൂബൻ തീരത്ത് നിന്ന് ഏകദേശം 1,500 കിലോമീറ്റർ (932 മൈൽ) അകലെ വടക്കുപടിഞ്ഞാറൻ കരീബിയൻ പ്രദേശത്തായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇസ്രായേൽ ആക്രമിച്ചത് അറിഞ്ഞില്ല, പക്ഷെ ഇനി ഇറാൻ തുടര്‍ന്നാൽ സൗത്ത് പാർസ് ചാമ്പലാക്കും', കടുത്ത മുന്നറിയിപ്പുമായി ട്രംപ്
ഇറാന് നേരെ വൻ ഭീഷണി മുഴക്കി ട്രംപ്, ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കുമെന്ന് താക്കീത്