ഷവർമയ്ക്കുള്ളിൽ ചിക്കനല്ല! ഓരോ പൊതി അഴിക്കുമ്പോഴും ഞെട്ടി എയർപോർട്ട് അധികൃതർ; ഒളിപ്പിച്ചിരുന്നത് നോട്ടുകൾ

Published : Jul 14, 2024, 02:29 AM IST
ഷവർമയ്ക്കുള്ളിൽ ചിക്കനല്ല! ഓരോ പൊതി അഴിക്കുമ്പോഴും ഞെട്ടി എയർപോർട്ട് അധികൃതർ; ഒളിപ്പിച്ചിരുന്നത് നോട്ടുകൾ

Synopsis

കുവൈത്തിലേക്ക് പോകുന്ന ഈജിപ്ത് എയർ 615 നമ്പർ വിമാനത്തിൽ യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അറസ്റ്റ്. സംശയം തോന്നിയതോടെ ഈജിപ്ഷ്യൻ പൗരന്‍റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു

കുവൈത്ത് സിറ്റി: ഈജിപ്തിനെ ഞെട്ടിച്ച് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളക്കിലെ കള്ളക്കടത്ത്. ഷവർമക്കുള്ളിൽ ഒളിപ്പിച്ച ഒരു മില്യൺ പൗണ്ടുകൾ ഉൾപ്പെട്ട കള്ളക്കടത്ത് ശ്രമമാണ് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഷവർമ ഭക്ഷണത്തിനുള്ളിൽ 1,253,000 പൗണ്ട് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് ഇയാളെ വിമാനത്താവള അധികൃതർ പിടികൂടിയത്.

കുവൈത്തിലേക്ക് പോകുന്ന ഈജിപ്ത് എയർ 615 നമ്പർ വിമാനത്തിൽ യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അറസ്റ്റ്. സംശയം തോന്നിയതോടെ ഈജിപ്ഷ്യൻ പൗരന്‍റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു.  സ്റ്റാൻഡേർഡ് പാസഞ്ചർ സ്ക്രീനിങ്ങിൽ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉയർന്നു. വ്യക്തിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ എയർപോർട്ട് അധികൃതർ ഷവർമക്കുള്ളിൽ വലിയ തുകകൾ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഒളിച്ചുകളി.

യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎൻ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണം, ബംഗ്ളദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ലെന്നും ഷെയ്ഖ് ഹസീന
ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങും, ഭീഷണിയുടെ സ്വരത്തിൽ ട്രംപിന്‍റെ മുന്നറിയിപ്പ്; യുഎസ് - കാനഡ ബന്ധം കൂടുതൽ വഷളാകുന്നു