
ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ (74)അന്തരിച്ചു. കമ്പ്യൂട്ടറിനെ ജനകീയമാക്കാന്‍ സഹായിച്ച ഘടകമാണ് കട്ട്, കോപ്പി ആന്‍ഡ് സംവിധാനം. അമേരിക്കയില്‍ ജനിച്ച ടെസ്‍ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്സില്‍ ജോലിക്ക് ചേര്‍ന്നു. പിന്നീട് ആപ്പിള്‍, ആമസോണ്‍, യാഹൂ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1970ല്‍ സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്‍ററില്‍ ജോലി ചെയ്യുമ്പോഴാണ് കട്ട്, കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്. ആമസോണില്‍ ജോലിക്ക് ചേരുന്നതിന് മുമ്പ് സ്റ്റേജ്കാസ്റ്റ് സോഫ്റ്റ്‍വേര്‍ എന്ന കമ്പനി സ്ഥാപിച്ചു. ടെസ്‍ലറുടെ മരണവാര്‍ത്തയറിഞ്ഞ് ലക്ഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അനുശോചനമറിയിച്ചത്. ഞങ്ങളുടെ ജീവിതം ഇത്ര ലളിതമാക്കിയതിന് നന്ദി, ഞങ്ങള്‍ക്ക് ജീവിത മാര്‍ഗമുണ്ടാക്കിയതിന് നന്ദി തുടങ്ങിയ കുറിപ്പുകളും പങ്കുവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam