ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു

By Web TeamFirst Published Mar 6, 2021, 1:52 PM IST
Highlights

ഹിമാചൽ പ്രദേശിലെ ധർമ്മശാല സോണൽ ആശുപത്രിയിൽ നിന്നാണ് ശനിയാഴ്ച രാവിലെ അദ്ദേഹം വാക്സിൻ സ്വീകരിച്ചത്.  

ധർമശാല (ഹിമാചൽ പ്രദേശ്​): ടിബറ്റൻ ആത്മീയ നേതാവ്​ ദലൈലാമ കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമ്മശാല സോണൽ ആശുപത്രിയിൽ നിന്നാണ് ശനിയാഴ്ച രാവിലെ അദ്ദേഹം വാക്സിൻ സ്വീകരിച്ചത്.  ​അരമണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം​ അദ്ദേഹം ആശുപത്രി വിട്ടു. അദ്ദേഹത്തിന് വാക്സിന്‌ നൽകിയതിൽ ദലൈലാമയുടെ ഓഫീസ് നന്ദി അറിയിച്ചു. വാക്സിൻ സ്വീകരണത്തിന് ശേഷം എല്ലാവരോടും വാക്സിനെടുക്കാൻ മുന്നോട്ട് വരണമെന്ന് ദലൈലാമ ആഹ്വാനം ചെയ്തു. 

His Holiness the Dalai Lama receiving the first dose of COVID-19 vaccine at Zonal Hospital, Dharamsala, HP, India on March 6, 2021. https://t.co/CR2Pem2osO

— Dalai Lama (@DalaiLama)

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം രാജ്യത്ത് തുടരുകയാണ്. അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിൻ എടുക്കുന്നത്. ആരോഗ്യരംഗത്തുള്ളവര്‍ക്കായിരുന്നു ആദ്യം വാക്സിനേഷൻ എടുത്തത്. ആരോഗ്യപ്രശ്‍നമുള്ള 45 വയസിന് മുകളിന് ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ ഈ ഘട്ടത്തില്‍ വാക്സിനേഷൻ എടുക്കാവുന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. നിലവിൽ രാജ്യത്ത്​ ഒന്നേകാൽ കോടിയാളുകൾ വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വാക്​സിന്‍റെ ആദ്യ ഡോസ്​ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.

click me!