പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരച്ച കാര്‍ട്ടൂണിസ്റ്റ്‌ അന്തരിച്ചു

By Web TeamFirst Published Jul 19, 2021, 5:30 PM IST
Highlights

ഡാനിഷ് ദിനപത്രമായ ജിലാന്‍ഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബര്‍ 30ന് വെസ്റ്റ്ഗാര്‍ഡ് വരച്ച 12 ചിത്രങ്ങള്‍ ദ ഫെയ്‌സ് ഓഫ് മുഹമ്മദ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്.
 

കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരച്ച് വിവാദത്തിലായ കാര്‍ട്ടൂണിസ്റ്റ്‌ കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു. 86ാം വയസ്സിലായിരുന്നു അന്ത്യം. പ്രയാധിക്യത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഉറക്കത്തിനിടയിലാണ് വെസ്റ്റര്‍ഗാര്‍ഡ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഡാനിഷ് ദിനപത്രമായ ജിലാന്‍ഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബര്‍ 30ന് വെസ്റ്റര്‍ഗാര്‍ഡ് വരച്ച 12 ചിത്രങ്ങള്‍ 'ദ ഫെയ്‌സ് ഓഫ് മുഹമ്മദ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്.

സംഭവം വന്‍ വിവാദമായി. ഇതില്‍ ഒരു ചിത്രം മുഹമ്മദിനെ ബോംബിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിച്ച ചിത്രം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ചിത്രകാരനെതിരെയും പത്രത്തിനെതിരെയും ഇസ്ലാം മത വിശ്വാസികളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. ചിലയിടത്ത് പ്രതിഷേധം ആക്രമാസക്തമായി. തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് പൊലീസ് സുരക്ഷയിലായിരുന്നു ജീവിച്ചിരുന്നത്. 2010ല്‍ അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!