ചൈനയിൽ കനത്ത മഴയിൽ 17.9 മീറ്റർ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വൻ ദുരന്തം, 36 പേര്‍ മരിച്ചു, കാറുകള്‍ മണ്ണിനടിയിൽ

By Web TeamFirst Published May 2, 2024, 12:36 PM IST
Highlights

ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. മൈജൗ നഗരത്തിനും ഡാബു കൗണ്ടിക്കും ഇടയിലുള്ള എസ് 12 ഹൈവേയുടെ 17.9 മീറ്ററോളം ഹൈവേ മണ്ണിടിഞ്ഞ് തകർന്നതായാണ് റിപ്പോർട്ടുകൾ. 

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകർന്ന് വൻ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍  തകര്‍ന്ന് 36 ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ അപകടത്തിൽ 30 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. മൈജൗ നഗരത്തിനും ഡാബു കൗണ്ടിക്കും ഇടയിലുള്ള എസ് 12 ഹൈവേയുടെ 17.9 മീറ്ററോളം ഹൈവേ മണ്ണിടിഞ്ഞ് തകർന്നതായാണ് റിപ്പോർട്ടുകൾ. 

ഹൈവേ അടച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിശമന സേനയും പൊലീസുമടക്കം 500 ഓളം ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഹൈവേയിൽ നിന്നും കാറുകൾ മണ്ണിനൊപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്‌സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്‌ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. 

ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മഴയെ തുടർന്ന് 110,000 പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക സർക്കാർ പറയുന്നു. പ്രളയത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. 10 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read More : ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കയിലേക്ക്, നങ്കൂരമിടാൻ അനുമതി തേടി, ഉറ്റുനോക്കി ഇന്ത്യ
 

click me!