ദേശീയപാതയിലെ പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് പതിച്ച് ബസ്, ഗ്വാട്ടിമാലയിൽ മരണം 51ആയി

Published : Feb 11, 2025, 10:40 AM IST
ദേശീയപാതയിലെ പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് പതിച്ച് ബസ്, ഗ്വാട്ടിമാലയിൽ മരണം 51ആയി

Synopsis

തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാർ വീഴുകയായിരുന്നു.  ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂർണമായും തകർന്ന നിലയിലാണുള്ളത്. 

എൽ റാഞ്ചോ: ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എൽ റാഞ്ചോ എന്ന ഗ്രാമത്തിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് വരുകയായിരുന്ന ബസ് കാറിനെ ഇടിച്ച ശേഷമാണ് കൊക്കയിലേക്ക് വീണത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാർ വീഴുകയായിരുന്നു.  ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂർണമായും തകർന്ന നിലയിലാണ്.

ദേശീയ പാതയിലെ പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് പതിച്ചത്. 36 പുരുഷന്മാരും 15 സ്ത്രീകളുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലത്തിൽ നിന്ന് 20 മീറ്ററിലധികം താഴ്ചയിലേക്കായിരുന്നു ബസ് പതിച്ചത്. പുഴയിൽ അഴുക്കുവെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഏറിയ പങ്കും ആളുകളെ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അനുശോചിച്ച് ഗ്വാട്ടിമാലയിൽ ദേശീയ അനുശോചനം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ബെർനാർഡോ അരെവാലോ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്