Latest Videos

മിസൈൽ ലോഞ്ചർ തകരാറിലായി, തൊടുത്തുവിട്ട മിസൈൽ എവിടെ പതിക്കുമെന്ന് ആശങ്ക, നിയന്ത്രണങ്ങളുമായി ഡെൻമാർക്ക്

By Web TeamFirst Published Apr 9, 2024, 9:09 AM IST
Highlights

മിസൈൽ പതിക്കാൻ സാധ്യതയുള്ള ഭാഗത്തുള്ള കപ്പലുകളെ വിവരം അറിയിച്ചതായും മറ്റ് അറിയിപ്പുകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാനുമാണ് ഡച്ച് സേന ആവശ്യപ്പെട്ടിരിക്കുന്നത്.

കോർസോർ: നാവിക ഷിപ്പിലെ മിസൈൽ ലോഞ്ചർ തകരാറിലായി പിന്നാലെ ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയിലെ ഗതാഗതം നിയന്ത്രിച്ച് ഡെൻമാർക്ക്. വ്യാഴാഴ്ചയാണ് ഡച്ച് നാവിക കപ്പലിലെ മിസൈൽ ലോഞ്ചർ തകരാറിലായത്. വ്യാഴാഴ്ച സ്ഥിരമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് മിസൈൽ ലോഞ്ചർ ആക്ടിവേറ്റ് ചെയ്തത്. എന്നാൽ പിന്നീട് മിസൈൽ ലോഞ്ചർ ഡീ ആക്ടിവേറ്റ് ചെയ്യാനായില്ല. മിസൈലിന്റെ ബൂസ്റ്ററിനാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഇനിയും ഡീ ആക്ടിവേറ്റ് ചെയ്യാനായിട്ടില്ല.

ആയുധ വിദഗ്ധർ ലോഞ്ചർ പരിശോധിച്ച് തകരാർ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കപ്പലിലുണ്ടായിരുന്ന ഹാർപ്പൺ മിസൈൽ ലോഞ്ചറാണ് തകരാറിലായത്. തകരാറിലായ മിസൈൽ ലോ‌ഞ്ചർ കാരണം വ്യോമമേഖലയിലും ഡെൻമാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാവികാഭ്യാസങ്ങൾക്കിടെ തൊടുത്ത മിസൈലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് തകരാ‌ർ ശ്രദ്ധിക്കുന്നത്.

ഗ്രേറ്റ് ബെൽറ്റ് കടലിടുക്കിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്, മിസൈലിന്റെ ഭാഗങ്ങൾ വീഴാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മിസൈൽ പതിക്കാൻ സാധ്യതയുള്ള ഭാഗത്തുള്ള കപ്പലുകളെ വിവരം അറിയിച്ചതായും മറ്റ് അറിയിപ്പുകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാനുമാണ് ഡച്ച് സേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!