ഇന്ത്യ-ജപ്പാൻ കരസേനകളുടെ സൈനികാഭ്യാസം; 'ധർമ്മ ഗാർഡിയന്റെ' ആറാം പതിപ്പ് ജപ്പാനിൽ പുരോഗമിക്കുന്നു

Published : Mar 05, 2025, 08:28 AM IST
ഇന്ത്യ-ജപ്പാൻ കരസേനകളുടെ സൈനികാഭ്യാസം; 'ധർമ്മ ഗാർഡിയന്റെ' ആറാം പതിപ്പ് ജപ്പാനിൽ പുരോഗമിക്കുന്നു

Synopsis

ഇരുരാജ്യങ്ങളുടെയും പ്രതിരോധസഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ടോക്യോ: ഇന്ത്യ ജപ്പാൻ സംയുക്ത സൈനികാഭ്യാസമായ ധർമ്മ ഗാർഡിയന്റെ ആറാം പതിപ്പ് ജപ്പാനിൽ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും കരസേനകൾ ചേർന്ന് യുദ്ധമുഖത്തെ പുതിയവെല്ലുവിളികളെ നേരിടാനുള്ള പരിശീലനമാണ് നടക്കുന്നത്.

കളരിപ്പയറ്റ് ആഭ്യാസം മുതൽ പുതിയ ആയുധങ്ങളുടെ പരിശിലനം വരെ. ഇന്ത്യയുംജപ്പാനും തമ്മിൽ സൈനികതലം മുതൽ സംസ്കാരിക സഹകരണം കൂടി ലക്ഷ്യമിടുന്നതാണ് ധർമ്മ ഗാർഡിയൻ. ജപ്പാൻ അതിയേഥരായ ഇത്തവണത്തെ ആഭ്യാസപ്രകടനങ്ങൾ നടക്കുന്നത് ഈസ്റ്റ് ഫുജിയിലെ സൈനികപരിശീലന കേന്ദ്രത്തിലാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധസഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി.

ഈക്കുറി നഗരപ്രദേശങ്ങളിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ പരിശീലനത്തിനാണ് പ്രാധാന്യം.ലോകത്ത് പലയിടങ്ങളിലും നഗരങ്ങളിൽ ഭീകരർ നടത്തുന്ന ഒറ്റയാൻ ആക്രമണങ്ങളെ ഉൾപ്പെടെ നേരിടാനുള്ള തന്ത്രങ്ങളിലാണ് പരിശീലനം. യുദ്ധാനുഭവങ്ങളും പുതിയ സാങ്കേതികകൈമാറ്റവും ഇരുസേനകളും നടത്തും.മദ്രാസ് റെജിമെന്റിലേതടക്കം 120 സൈനികരാണ് പരിപാടിക്കായി ജപ്പാനിൽ എത്തിയിരിക്കുന്നത്. ഈ മാസം 9 വരെയാണ് സൈനികാഭ്യാസം നടക്കുന്നത്.

Read also: 'വാഗ്വാദത്തിൽ ഖേദിക്കുന്നു, ട്രംപിന്‍റേത് ശക്തമായ നേതൃത്വം, ധാതുഖനന കരാറിന് തയ്യാർ'; മാപ്പ് പറഞ്ഞ് സെലൻസ്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം