
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ നാവികസേനയാണ് നിർണായക വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നാവിക സേന നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എഞ്ചിൻ തകരാറാണ് അപകടത്തിന്‍റെ കാരണം എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam