ഹൊ, അസഹനീയം, ഐസ്ക്രീം വാങ്ങി കഴിക്കാനായി തുറന്നപ്പോൾ ഉള്ളിൽ പാമ്പ്, ദുരനുഭവം പങ്കുവെച്ച് യുവാവ് 

Published : Mar 07, 2025, 08:24 AM ISTUpdated : Mar 07, 2025, 08:38 AM IST
ഹൊ, അസഹനീയം, ഐസ്ക്രീം വാങ്ങി കഴിക്കാനായി തുറന്നപ്പോൾ ഉള്ളിൽ പാമ്പ്, ദുരനുഭവം പങ്കുവെച്ച് യുവാവ് 

Synopsis

പോസ്റ്റ് ചെയ്ത ചിത്രത്തിൽ കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്പിന്റെ തല വ്യക്തമായി കാണാം.  പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വർണ്ണ മരപാമ്പാണ് (ക്രിസോപീലിയ ഓർനാറ്റ) എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു.

തെരുവ് കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ഐസ് ക്രീമിൽ വിഷവുമുള്ള പാമ്പിനെ കണ്ടെത്തി. തായ്ലൻൻഡിലാണ് സംഭവം. യുവാവ് സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിൽ നിന്നുള്ള റെയ്ബാൻ നക്ലെങ്‌ബൂൺ എന്നയാളാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക് ബീൻ ഐസ് ക്രീമിൽ നിന്നാണ് പാമ്പിനെ ലഭിച്ചത്.

പോസ്റ്റ് ചെയ്ത ചിത്രത്തിൽ കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്പിന്റെ തല വ്യക്തമായി കാണാം.  പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വർണ്ണ മരപാമ്പാണ് (ക്രിസോപീലിയ ഓർനാറ്റ) എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു. പോസ്റ്റിന് ആയിരക്കണക്കിന് പ്രതികരണങ്ങളും കമന്റുകളും ലഭിച്ചു. പാമ്പ് സാധാരണയായി 70-130 സെന്റീമീറ്റർ വരെ വളരും. പക്ഷേ ഐസ്ക്രീമിൽ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള പാമ്പിന്റെ കുഞ്ഞിനെയാണ്. 

കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഡോക്ടർ ഐസ്ക്രീം ഓർഡർ ചെയ്തപ്പോൾ മനുഷ്യന്റെ വിരൽ കണ്ടെത്തിയിരുന്നു. 2017-ൽ കൊൽക്കത്തയിലെ ഒരു ഗർഭിണിയായ സ്ത്രീ മക്ഡൊണാൾഡിന്റെ ഫ്രഞ്ച് ഫ്രൈസ് ഓർഡറിൽ വറുത്ത പല്ലിയെ കണ്ടെത്തി.

PREV
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്