ദേശീയപാതയിൽ ഉപേക്ഷിച്ച വാഹനത്തിൽ ബാഗുകളിലും ബൂട്ടിലുമായി 9 വിദ്യാർത്ഥികളുടെ മൃതദേഹഭാഗങ്ങൾ, സംഭവം മെക്സിക്കോയിൽ

Published : Mar 06, 2025, 08:29 AM ISTUpdated : Mar 06, 2025, 09:21 AM IST
ദേശീയപാതയിൽ ഉപേക്ഷിച്ച വാഹനത്തിൽ ബാഗുകളിലും ബൂട്ടിലുമായി 9 വിദ്യാർത്ഥികളുടെ മൃതദേഹഭാഗങ്ങൾ, സംഭവം മെക്സിക്കോയിൽ

Synopsis

ബാഗുകളിൽ നിന്നായി എട്ട് ജോഡി കൈകളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. രണ്ട് കൈകൾ കാറിന്റെ ബുട്ട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് കൊലപ്പെട്ടത്. അതിക്രൂരമായ മർദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയിലാണ് മൃതദേഹഭാഗങ്ങളുള്ളത്

മെക്സിക്കോ സിറ്റി : കടൽത്തീരത്തെ അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർത്ഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി. മെക്സിക്കോയിൽ നിന്ന് കഴിഞ്ഞ മാസം കാണാതായ 9 വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളിൽ വിവിധ ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള പൂബ്ലെ ആൻർ ഓക്സാക്കായിലെ ദേശീയ പാതയിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെക്സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട വിദ്യാർത്ഥികളിൽ അഞ്ച് പേരുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ ഒരു കെണിയിലാണ് കണ്ടെത്തിയത്. ബാഗുകളിൽ നിന്നായി എട്ട് ജോഡി കൈകളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. രണ്ട് കൈകൾ കാറിന്റെ ബുട്ട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് കൊലപ്പെട്ടത്. അതിക്രൂരമായ മർദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയിലാണ് മൃതദേഹഭാഗങ്ങളുള്ളത്. 19 മുതൽ 30 വയസ് വരെയാണ് കൊല്ലപ്പെട്ടവരുടെ പ്രായം. ഫെബ്രുവരി 27നാണ് ഇവരെ കാണാതായത്. ത്ലാക്സാല സ്വദേശികളായ ഈ വിദ്യാർത്ഥികൾ ലോസ് സാക്കപോക്സ്റ്റ്‌ലാസ് എന്ന ലഹരി കാർട്ടലിന്റെ ഭാഗമെന്നാണ് സംശയിക്കപ്പെടുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ബോഡിബിൽഡിംഗിനായി സ്വീകരിച്ചത് അതികഠിന രീതികൾ, 20കാരിക്ക് ദാരുണാന്ത്യം

കൊല്ലപ്പെട്ട ഒൻപത് പേരിൽ എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആഞ്ചി ലിസെത്ത് (29), ബ്രെൻഡ മാരിയേൽ (19), ജാക്വലിൻ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28), ലെസ്‌ലി നോയ ട്രെജോ (21), റൗൾ ഇമ്മാനുവൽ (28),റൂബൻ അന്റോണിയോ, റോളണ്ടോ അർമാൻഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24ന് അറ്റ്‌ലിക്‌സ്‌കായോട്ട്‌ൽ ഹൈവേയിലൂടെ ഈ കാർ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 90 മൈൽ അകലെ അറ്റ്‌ലിക്‌സ്‌കോ പട്ടണത്തിനടുത്താണ് ഈ ഹൈവേ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി