അമേരിക്കയിലെ ദീപാവലി ആഘോഷം രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യം വിളിച്ചുപറയുന്നുവെന്ന് ട്രംപ്

Published : Oct 26, 2019, 01:35 PM IST
അമേരിക്കയിലെ ദീപാവലി ആഘോഷം രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യം വിളിച്ചുപറയുന്നുവെന്ന് ട്രംപ്

Synopsis

''അമേരിക്കയില്‍ മുഴുവന്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത് രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യമെന്ന നയത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്'' 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷിക്കുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രഡിസന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹിന്ദു, ജൈന സിഖ് ബുദ്ധ മതസ്ഥര്‍ക്ക് ദീപാവലി ആശംസിച്ചുകൊണ്ട് സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. 

''അമേരിക്കയില്‍ മുഴുവന്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത് രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യമെന്ന നയത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്'' - ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഇന്തയ്ന്‍ വംശജരുടെ ഒരു സംഘവുമൊത്ത് ഓവല്‍ ഹൗസില്‍ വച്ച് ട്രംപ് ദിപാവലി ആഘോഷിച്ചു. 

'' ഈ ദീപാവലി ദിനത്തില്‍ മെലാനിയയും ഞാനും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുകയും എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്യുന്നു'' - ട്രംപ് വ്യക്തമാക്കി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയമായാണ് ലോകത്തെമ്പാടുമുള്ള ഹിന്ദു  ജൈന സിഖ് ബുദ്ധമതങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു