മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

Published : Sep 06, 2026, 04:02 AM IST
miss world 2026

Synopsis

വിയറ്റ്നാമിൽ നടന്ന മിസ് വേൾഡ് 2026 സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്റി ജേതാവായത്. കഴിഞ്ഞവർഷത്തെ മിസ് വേൾഡായ തായ്ലാൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രി ജൊഹെയ്റിയെ മിസ് വേൾഡ് കിരീടമണിയിച്ചു.

ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള. വിയറ്റ്നാമിൽ നടന്ന മിസ് വേൾഡ് 2026 സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്റി ജേതാവായത്. കഴിഞ്ഞവർഷത്തെ മിസ് വേൾഡായ തായ്ലാൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രി ജൊഹെയ്റിയെ മിസ് വേൾഡ് കിരീടമണിയിച്ചു.

സ്പെയിനിന്റെ എലിസബത്ത് റെയ്ൻസ് ആണ് മത്സരത്തിൽ രണ്ടാമതെത്തിയത്. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാംസ്ഥാനം നേടി. ഇന്ത്യയിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത നികിത പോർവാൽ മത്സരത്തിലെ ടോപ് 40-യിൽ ഇടംനേടി. എന്നാൽ, നികിതയ്ക്ക് അടുത്തഘട്ടമായ ടോപ് 20-യിൽ ഇടംനേടാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ്റെ എണ്ണക്കപ്പൽ ആക്രമിച്ച് അമേരിക്ക; ആക്രമണത്തിൽ ആർക്കും പരിക്കില്ല
ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്, വീണ്ടും സ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്