ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്, വീണ്ടും സ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്

Published : Sep 05, 2026, 05:27 PM IST
bolivia blast

Synopsis

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപപ്രദേശങ്ങളിലെ നിരവധി വീടുകളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്

സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ടു സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 10 മുതൽ 15 വരെ ആളുകൾ മരണപ്പെട്ടിരിക്കാമെന്നും 60ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക വിശദമാക്കിയത്. ഗുരുതരമായി പരിക്കേറ്റ 14 പേരെ ലാ പാസിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപപ്രദേശങ്ങളിലെ നിരവധി വീടുകളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അപകടസ്ഥലത്ത് ഇനിയും വീണ്ടും സ്ഫോടനത്തിന് സാധ്യതയുള്ളതായി ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ പ്രദേശവാസികളോട് അപകടസ്ഥലത്തുനിന്ന് കുറഞ്ഞത് 150 മീറ്റർ അകലെ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസും പ്രതിരോധ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസിൽ മെറ്റയുടെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രം, ഇന്ത്യയിലെ കുട്ടികൾക്കും വേണം സംരക്ഷണം
'ഇനി പിക്ആക്സ് മൗണ്ടൈൻ'; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്