ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി, മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ

By Web TeamFirst Published Nov 22, 2020, 7:18 AM IST
Highlights

വോട്ടെണ്ണലില്‍ നിലവിലെ രീതി തുടർന്നാല്‍ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയില്‍ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ജോ ബൈഡന് അനുകൂലമായിരുന്നു. 

വാഷിംങ്ടൺ: യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടർന്നാല്‍ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയില്‍ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ജോ ബൈഡന് അനുകൂലമായിരുന്നു. 

അതേ സമയം യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക  ട്വിറ്റർ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കി. അതുവരെയുള്ള ട്രംപിന്‍റെ ട്വീറ്റുകളെല്ലാം ആർക്കൈവ് ചെയ്ത് സൂക്ഷിക്കും. വൈറ്റ് ഹൗസിന്‍റെ നയങ്ങളും നടപടികളും അപ്രതീക്ഷിതമായി ട്വിറ്ററില്‍ പങ്കുവെക്കുന്നതായിരുന്നു ട്രംപിന്‍റെ രീതി. പ്രസിഡന്‍റായ ശേഷം ട്വിറ്ററില്‍ സജീവമായിരുന്ന ട്രംപ്, അരലക്ഷത്തിലേറെ തവണയാണ് ട്വീറ്റ് ചെയ്തത്.

click me!