'അപകീര്‍ത്തികരമായ വാര്‍ത്തകൾ നല്‍കന്നു,15 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം'; ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ട കേസ് നല്‍കി ട്രംപ്

Published : Sep 16, 2025, 05:18 PM IST
Trump Files defamtion Case against New York Times

Synopsis

ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 15 ബില്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നൽകിയത്. നിരന്തരം അപകീർത്തികരമായ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 15 ബില്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നൽകിയത്. നിരന്തരം അപകീർത്തികരമായ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ച ടൈംസിന്റെ മുഖപ്രസംഗം എടുത്തുകാട്ടിയ ട്രംപ് ടൈംസിന്റെ നാല് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്. ഫ്ലോറിഡയിലാണ് കസ് ഫയൽ ചെയ്തത്. നേരത്തെ വാൾ സ്ട്രീറ്റ് ജേണലിനെതിരെയും ട്രംപ് മാനനഷ്ട കേസ് കൊടുത്തിരുന്നു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു കുറിപ്പിലാണ് മാനനഷ്ട കേസ് നല്‍കന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രംപ് വ്യക്തമാക്കിയ്.

ഇടതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങൾ തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നും ട്രംപ് ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയായിരുന്ന കമല ഹാരിസിനെ പിന്തുണയ്ക്കുന്ന നടപടിയാണ് ന്യൂയോര്‍ക്ക് ടൈംസ് സ്വീകരിച്ചതെന്നും ട്രംപ് പറയുന്നു. ഇതാദ്യമായല്ല ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേസ് നല്‍കുന്നത്. സമാനമായ ആരോപണം ഉന്നയിച്ചുകൊണ്ട് 2021 ല്‍ ട്രംപ് നല്‍കിയ കേസ് കോടതി തള്ളുകയായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി