ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും.

ദുബായ്: ​മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

കഴിഞ്ഞ ദിവസം മാർച്ച് 2 ന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചിരുന്നു. ​ഗൾഫിൽ ഉടലെടുത്ത പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനം.