'മൂന്നാം തവണയും പ്രസിഡന്‍റാകും, അതിനുള്ള മാര്‍ഗങ്ങള്‍ തേടും'; സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

Published : Mar 31, 2025, 03:23 AM ISTUpdated : Mar 31, 2025, 03:25 AM IST
'മൂന്നാം തവണയും പ്രസിഡന്‍റാകും, അതിനുള്ള മാര്‍ഗങ്ങള്‍ തേടും'; സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

Synopsis

ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് തുടർച്ചയായി നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 1951-ൽ ഭരണഘടന ഭേദഗതി വരുത്തിയത്.

വാഷിങ്ടണ്‍: മൂന്നാം തവണയും അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഡോണൾഡ് ട്രംപ്. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാൾക്ക് പ്രസി‍ഡന്റാകാൻ സാധിക്കുക. മൂന്നാം തവണ പ്രസിഡന്റാകുമെന്നത് തമാശ പറയുകയല്ലെന്ന് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 
2029ല്ർ രണ്ടാം കാലാവധി അവസാനിച്ചാല്തിർ മൂന്നാമതും പ്രസിഡന്‍റായി തുടരുന്നതിനെതിരെയുള്ള ഭരണഘടനാ തടസ്സം നീക്കാനുള്ള മാര്‍ഗം തേടുമെന്നും ട്രംപ് പറഞ്ഞു. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് തുടർച്ചയായി നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 1951-ൽ ഭരണഘടന ഭേദഗതി വരുത്തിയത്. ഒരു വ്യക്തിയും രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാടില്ലെന്നാണ് 22ാം ഭേദഗതി നിര്‍ദേശിച്ചത്. ഈ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തുമെന്നാണ് ട്രംപ് നൽകിയ സൂചന. 

ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം ഉണ്ടാകുമെന്നും നാല് വർഷം മുമ്പ് ഞാൻ ചെയ്തതുപോലെ ഞാൻ അവർക്ക് ഇരട്ട നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ കരാറിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി.അതേസമയം, കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ സൈനിക പ്രത്യാഘാതങ്ങൾ നേരിടുകയോ ചെയ്യണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളി.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി