'ട്രംപിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകും'; മുന്നറിയിപ്പ് നൽകി യുഎൻ 

Published : Feb 17, 2025, 10:14 AM ISTUpdated : Feb 17, 2025, 10:22 AM IST
'ട്രംപിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകും'; മുന്നറിയിപ്പ് നൽകി യുഎൻ 

Synopsis

യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുഎന്നിനു മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭ്യമാക്കുന്നത്.

ന്യൂയോർക്ക്: വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് യുഎൻ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ പദ്ധതികളും 90 ദിവസത്തേക്കു നിർത്തിവെക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു  ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ ഉത്തരവിട്ട് ലോകത്തെ ഞെട്ടിച്ചു. ട്രംപിന്റെ തീരുമാനം ലോകത്താകമാനം വിവിധ ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ തീരുമാനം പല രാജ്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കുമെന്ന് UNAIDS എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ പറഞ്ഞു. പദ്ധതി പ്രകാരം എയ്ഡ്സ് മരുന്നുകൾക്കു പിന്നീടു യുഎസ് ഇളവ് നൽകി. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുഎന്നിനു മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭ്യമാക്കുന്നത്.  
ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, ട്രംപിന്റെ തീരുമാനം 2കോടിയിലധികം എച്ച്ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവർത്തകരെയും ബാധിക്കും.

Read More... അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയതിന് പിന്നാലെ ഇന്ത്യക്ക് മസ്കിന്‍റെ കടുംവെട്ട്! വോട്ടിംഗ് ഫണ്ട് റദ്ദാക്കി

സഹായം നിലച്ചാൽ 5 വർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിച്ച് 6.3 ദശലക്ഷം ആകുമെന്നു യുഎൻ മുന്നറിയിപ്പ് നൽകി. രോഗബാധിതർ 8.7 ദശലക്ഷമായി വർധിക്കുകയും ചെയ്യും. സഹായം നിർത്തലാക്കാനുള്ള തീരുമാനം ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് ഏറെ തിരിച്ചടിയാകുക. 1961ലാണ് യുഎസ് എയ്ഡ്സ് ദുരിത ബാധിതരെ സഹായിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. പ്രതിവർഷം 40 ബില്യൻ ഡോളറിലധികമാണ് സഹായമായി നൽകുന്നത്.  

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി