സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Published : Nov 18, 2025, 05:20 AM IST
Donald Trump to meet Zohran Mamdani

Synopsis

ചർച്ചയ്ക്കായി മംദാനി വാഷിംഗ്ടണിലെത്തണമെന്നാണ് ട്രംപ് വിശദമാക്കിയിട്ടുള്ളത്

വാഷിംഗ്ടൺ: വൻ തിരിച്ചടി നൽകി ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്താനുള്ള നീക്കത്തിൽ അമേരിക്കയുടെ പ്രസിഡന്റ് ഡ‍ൊണാൾഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ പോകുന്നതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ഞായറാഴ്ച യാണ് ട്രംപ് ഇക്കാര്യം സംബന്ധിച്ച പ്രസ്താവന നടത്തിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്ന് തിയതി ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. ചർച്ചയ്ക്കായി മംദാനി വാഷിംഗ്ടണിലെത്തണമെന്നാണ് ട്രംപ് വിശദമാക്കിയിട്ടുള്ളത്. ന്യൂയോർക്കിനുള്ള എല്ലാ കാര്യങ്ങളും നടക്കണമെന്നാണ് തങ്ങൾക്കുള്ള ആഗ്രഹമെന്നും ട്രംപ് വിശദമാക്കി. ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ഞാൻ പറയും. ഞങ്ങൾ ഒരു പരിഹാരം കണ്ടെത്താം. ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് ഞായറാഴ്ച നടത്തിയ പ്രസ്താവന.

ന്യൂയോർക്കിന്റെ നന്മയ്‌ക്കായി വിട്ടുവീഴ്ചയ്ക്കു തയാറെന്ന് മംദാനിയുടെ ഓഫീസ് 

ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങും മുൻപ് മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യ‌ക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവന സ്വീകരിച്ച സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്‌ക്കായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നാണ് പ്രതികരിച്ചിട്ടുള്ളത്. മംദാനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉയർത്തിയിരുന്നത്. കമ്യൂണിസ്റ്റ് എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.മേയർ പദവിയിലേക്ക് മംദാനി എത്തുന്നത് ന്യൂയോർക്കിന് നാശം വരുത്തുമെന്നും വാഷിംഗ്ടണിൽ നിന്ന് സാമ്പത്തിക സഹായം അടക്കമുള്ളവ ഉണ്ടാകില്ലെന്നുമായിരുന്നു ട്രംപ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നത്. യുഗാണ്ടയിൽ ജനിച്ച് യുഎസ് പൗരനായ മംദാനിയെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി ട്രംപിന്റെ പേടിസ്വപ്നം എന്നായിരുന്നു തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ എത്തിക്കുമെന്നും ജീവിത ചെലവ് കുറയ്ക്കുമെന്നുമായിരുന്നു മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ട്രംപിന്റേയും വാഷിംഗ്ടണിന്റേയും പ്രവർത്തനം ന്യൂയോർക്കിന് വിപരീത ഫലമാണ് നൽകുന്നതെന്നും കാര്യങ്ങൾ എളുപ്പമാക്കണമെങ്കിൽ നമ്മൾ മാറ്റേണ്ട കാര്യങ്ങൾ ഇവയാണെന്ന് പ്രസിഡന്റിനോട് തുറന്ന് പറയുമെന്നുമാണ് മംദാനിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം