ഒന്നര മണിക്കൂർ നീണ്ട ഫോൺ ചർച്ച! റഷ്യന്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചെന്ന് ട്രംപ്

Published : Feb 13, 2025, 05:47 AM ISTUpdated : Feb 13, 2025, 07:08 AM IST
ഒന്നര മണിക്കൂർ നീണ്ട ഫോൺ ചർച്ച! റഷ്യന്‍  യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചെന്ന് ട്രംപ്

Synopsis

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടൺ: റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡോണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.

ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം.

ഊഷ്‌മള വരവേൽപ്പുമായി അമേരിക്ക; പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി; ഇനി 2 ദിവസം നിർണായക കൂടിക്കാഴ്‌ചകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ