'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്

Published : Feb 25, 2026, 10:36 AM IST
donald trump

Synopsis

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞത് താനാണെന്ന് വീണ്ടും ഡോണൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ സുവർണ്ണയുഗത്തിലാണെന്നും ട്രംപ്

വാഷിങ്ടൺ: വ്യാപാര കരാറിൽ നിലപാടിൽ ഉറച്ച് ഡോണൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളും കരാറിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ്. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ അഭിസംബോധനയിൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതിൽ അവകാശവാദം ആവർത്തിച്ച അദ്ദേഹം, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും പറഞ്ഞു.

അമേരിക്കക്ക് ഇപ്പോൾ സുവർണ യുഗമാണെന്നും ഡോണൾഡ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇപ്പോൾ അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാണ്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം പൂർണമായും തടയാൻ കഴിഞ്ഞു. നിയമവിധേയമായ മാർഗത്തിൽ കുടിയേറ്റം തുടരുമെന്നും ട്രംപ് പറഞ്ഞു.

എല്ലാ രാജ്യങ്ങളും വ്യാപാര കരാറിൽ ഉറച്ചു നിൽക്കുകയാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അധിക താരിഫ് വിഷയത്തിൽ യുഎസ് സുപ്രീം കോടതിയുടെ ഇടപെടൽ ദൗർഭാഗ്യമെന്ന് വിമർശിച്ച അദ്ദേഹം താരിഫിൽ തൻറെ അധികാരം എന്താണെന്ന് ലോക രാജ്യങ്ങൾക്ക് അറിയാമെന്നും പറഞ്ഞു. അമേരിക്കയുടെ പ്രസിഡൻ്റായ ശേഷം താൻ ലോകത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് അദ്ദേഹം ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്നും പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം അംഗീകരിച്ചതാണെന്ന് പറഞ്ഞ ട്രംപ്. ഒരു ആണവ യുദ്ധ സാഹചര്യമാണ് താൻ തടഞ്ഞത്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിളക്കുകാലുകളിൽ മൃതദേഹങ്ങൾ, തലയില്ലാത്ത ശരീരം; എൽ മെൻചോയുടെ കൊലപാതകം, മെക്സിക്കോയിൽ കലാപം അഴിച്ച് വിട്ട് ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടൽ
ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന